നടിയെ ആക്രമിച്ച കേസ് ; ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം, ഇടനിലക്കാരനായത് ബിജെപി നേതാവെന്ന് അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവാണ് ഇടനിലക്കാരനായതെന്ന് ക്രൈംബ്രാഞ്ച്.തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബു ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചു

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ നിന്ന് ഉല്ലാസ് ബാബുവിന്റെ ശബ്ദസന്ദേശം ലഭിച്ചിരുന്നു. വിചാരണക്കോടതിയെ കുറിച്ചും വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ശബ്ദരേഖയില്‍ പറയുന്നത്.
ഇതേ തുടര്‍ന്ന് ശബ്ദരേഖ ഉല്ലാസിന്റേതെന്ന് ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഇയാളുടെ ശബ്ദസാമ്പിള്‍ പരിശോധിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, എന്നീ വകുപ്പുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മോദിയെ അധിക്ഷേപിച്ച മന്ത്രിയുടെ മകളെക്കുറിച്ച് അസം മുഖ്യമന്ത്രി

0
ഗുവാഹത്തി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ അസം മന്ത്രി കേശബ്...

പോലീസ് യൂണിഫോമിലല്ലാതെ വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിച്ചതച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി

0
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച്...

‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം വിദ്വേഷപരാമർശമല്ല ; കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം അനുചിതമാണെങ്കിലും അതിനെ വിദ്വേഷപരാമർശമോ...

കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂർ മുൻ രാജകുടുംബം

0
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂർ മുൻ രാജകുടുംബം....