മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ; സിനിമയ്ക്കായി ലാൽ മുംബൈയിൽ

For full experience, Download our mobile application:
Get it on Google Play

മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം എന്ന നിലയില്‍ വൃഷഭ പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധാനം നന്ദ കിഷോറാണ് നിര്‍വഹിക്കുന്നത്. മലയാളത്തിലും തെലുങ്കിലുമായിട്ടാണ് മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ഇപ്പോള്‍ വൃഷഭയുടെ രണ്ടാം ഷെഡ്യൂളിനായി താരം മുംബൈയിലേക്ക് പോയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് വൃഷഭയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.

എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസും മോഹൻലാലിന്റെ വൃഷഭയുടെ നിര്‍മാണത്തില്‍ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ക്കൊപ്പം ചേരുമ്പോള്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവരാണ് നിര്‍മാണം. മൈസൂരാണ് വൃഷഭയുടെ മറ്റൊരു ലോക്കേഷൻ. എന്തായാലും മോഹൻലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭയും. മോഹൻലാല്‍ നായകനാകുന്ന നേര് എന്ന ചിത്രീകരണം അടുത്തിടെ തിരുവനന്തപുരത്ത് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധായകൻ ജീത്തു ജോസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ടാഗ്‍ലൈൻ നീതി തേടുന്നു എന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...