സ്ത്രീകളില്‍ ഒതുങ്ങുന്ന കലയല്ല മോഹിനിയാട്ടം : മേതിൽ ദേവിക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോഹിനിയാട്ടം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന കലാരൂപമല്ലെന്ന് മേതിൽ ദേവിക. പുരുഷന്മാരുടെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമാണിത്. ഇക്കാര്യം നന്നായി മനസ്സിലാക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതുകൊണ്ട് ആയിരിക്കാം കൂടുതല്‍ ആണ്‍കുട്ടികളെ വിദ്യാര്‍ത്ഥികളായി കിട്ടിയതെന്നും മേതിൽ ദേവിക പറഞ്ഞു. കെ എല്‍ ഐ ബി എഫ് ഡയലോഗ് സെഷനില്‍ പരമ്പരാഗത നൃത്തത്തിലെ നവീന ദർശനങ്ങൾ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍. നൃത്തത്തിൽ വ്യത്യസ്തത കൊണ്ടുവരിക എളുപ്പമായിരുന്നില്ല. അടിസ്ഥാന ചട്ടക്കൂടില്‍ നിന്നുകൊണ്ട് നൃത്തത്തില്‍ വൈവിധ്യം കൊണ്ടുവരാനായി എന്നാണ് കരുതുന്നത്. കലയുടെയും കാലത്തിന്റെയും നവീനാശയങ്ങളെ പുതിയ കലാകാരന്മാര്‍ ആവിഷ്‌കരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുമ്പോഴാണ് വ്യത്യസ്തത ഉണ്ടാകുന്നത്. കാഴ്ചക്കാരുടെ മുന്‍പില്‍ വ്യത്യസ്ത മുഖഭാവങ്ങള്‍ അവതരിപ്പിക്കുക എളുപ്പമല്ല. അത് ആസ്വാദകര്‍ക്ക് അനുഭവവേദ്യമാക്കേണ്ടതുണ്ട്. വൈകല്യങ്ങളെ പോലും പലപ്പോഴും കലയായും കഴിവായും മാറ്റുവാനും അവതരിപ്പിക്കുവാനും കലാകാരന് സാധിക്കണം.

ആരുടെയും അംഗീകാരത്തിനായി കാത്തുനിന്നിട്ടില്ല. വിപ്ലവകരമായ മാറ്റങ്ങള്‍ മനപ്പൂര്‍വം സൃഷ്ടിക്കാതെ ഉള്ളിലെ കലയെ ആസ്വാദ്യമാക്കി കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുകയാണ് ചെയ്യാറുള്ളത്. മോഹിനിയാട്ട നര്‍ത്തകി എന്നതിനേക്കാള്‍ നര്‍ത്തകി എന്നറിയപ്പെടാനുള്ള ആഗ്രഹമാണ് മേഖലയില്‍ വിജയങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. നൃത്തത്തിനുപരി പുസ്തകരചനക്കു താല്‍പര്യമുണ്ടെന്നും മേതില്‍ ദേവിക മനസ്സുതുറന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...