Tuesday, February 18, 2025 11:09 pm

ഡിസിസി ട്രഷററുടെ മരണം : രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് സുധാകരൻ പറയുന്നത് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമല്ല. സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് ചോദ്യം ചെയ്യണം. എൻഎം വിജയൻ അയച്ച കത്ത് ഇരു നേതാക്കളും നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്തത് മനസാക്ഷിയില്ലാത്ത നടപടിയാണ്. കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവർണറുടെ സത്യപ്രതിജ്ഞാ ദിവസം മന്നം ജയന്തി ആയതിനാൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും സൗഹൃദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഗവർണർ ആണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ടയാളെന്ന് പിണറായി വിജയൻ മറക്കരുത്.

കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ഗവർണർമാർക്ക് എതിരെ പല നീക്കങ്ങളും നടക്കുന്നു. ഇത് ഭരണഘടനാവിരുദ്ധമാണ്. സർവകലാശാലയുടെ അധികാരം ഗവർണർക്ക് ആണെന്ന് കോടതി തന്നെ പറഞ്ഞതാണ്. ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ ഒരു പ്രശ്നം കുത്തിപ്പൊക്കിയത് അല്ല. ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാൻ സംസ്ഥാന സർക്കാരാണ് നീക്കം നടത്തിയത്. ആരിഫ് മുഹമ്മദ്‌ ഖാൻ പോയത് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. പിവി അൻവറെ കോൺഗ്രസിലേക്ക് അയച്ചത് പിണറായി വിജയൻ തന്നെയാണ്. പിടികിട്ടാപ്പുള്ളികൾ പലരും മുങ്ങി നടക്കുന്നുണ്ട്. ക്രിമിനലുകൾ ആരെയും തൊടുന്നില്ല. അൻവറെ അർദ്ധരാത്രി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് എന്തിന് വേണ്ടിയാണ്. അൻവറിന് വീര പരിവേഷം നൽകാനാണ് ഈ സംഭവത്തിലൂടെ സർക്കാർ ശ്രമിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം

0
പത്തനംതിട്ട : കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്....

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന് പരാതി

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന് പരാതി....

വിവാഹ ഘോഷയാത്രയ്ക്കിടെ വെടിവെപ്പ് ; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

0
നോയിഡ: വിവാഹ ഘോഷയാത്രയ്ക്കിടെ നടന്ന വെടിവെപ്പിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. നോയിഡയിലെ...

തളിപറമ്പ് മണ്ഡലത്തിലും കോണ്‍ഗ്രസിന് വേണമെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രസ്താവനയുമായി കെ സുധാകരന്‍

0
കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതീനിധികരിക്കുന്ന തളിപറമ്പ് മണ്ഡലത്തിലും കോണ്‍ഗ്രസിന് വേണമെങ്കില്‍...