ഡൽഹി : വന്ദേഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിലെ തെെരിൽ പൂപ്പൽ. ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്ത ഹർഷദ് ടോപ്‌കർ എന്ന യാത്രക്കാരനാണ് പൂപ്പൽ ബാധയുള്ള തെെക് കിട്ടിയത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹർഷദ് ടോപ്‌കർ തന്നെയാണ് തെെരിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചത്. എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാരനായിരുന്ന യുവാവ്.
‘ ഇന്ന് ഞാൻ വന്ദേഭാരതിൽ എക്സിക്യൂട്ടീവ് ക്ലാസിൽ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്തു. എനിക്ക് വിളമ്പിയ അമൂൽ തെെരിൽ പൂപ്പൽ പിടിച്ചിരിക്കുന്നു. വന്ദേഭാരത്തിന്റെ നിന്ന് ഇത്തരത്തിൽ ഒരു സർവീസല്ല പ്രതീക്ഷിച്ചത്.’- ഹർഷദ് ടോപ്‌കർ എക്സിൽ കുറിച്ചു. ചിത്രങ്ങളോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ചിത്രങ്ങൾ ചർച്ചയായതിന് പിന്നാലെ യാത്രക്കാരന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് റെയിൽവേയുടെ പ്രതികരണവും എത്തിയിട്ടുണ്ട്.