Saturday, April 20, 2024 11:30 am

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ പീഡനം ; മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ. 2019 ജനുവരി മാസം മുതല്‍ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വെച്ച് തുടര്‍ച്ചയായി പലതവണ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. സിദ്ധിക്ക് ബാകവി എന്ന മദ്രസാ അധ്യാപകനാണ് ശിക്ഷ. ഇയാള്‍ക്ക് 43 വയസാണ്.

Lok Sabha Elections 2024 - Kerala

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് വിധി പ്രഖ്യാപിച്ചത്. വിദ്യാലയങ്ങളിലും മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകര്‍ത്താവായി പ്രവര്‍ത്തിക്കേണ്ടവരായ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പീഡനത്തിന് ഇരയായ ആണ്‍കുട്ടി സ്‌കൂളില്‍ ക്ലാസ് സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രാത്രി വൈകിയ സമയങ്ങളില്‍ ഉള്‍പ്പെടെയുള്ള മദ്രസ അദ്ധ്യാപകന്റെ പീഡന വിവരങ്ങള്‍ കുട്ടി സ്‌കൂളിലെ അദ്ധ്യാപകരോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് മാതാപിതാക്കളെ അധ്യാപകര്‍ ഇക്കാര്യം അറിയിക്കുകയും തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുക്രെയിനിൽ വീണ്ടും വ്യോമാക്രമണം ; എട്ട് പേർ കൊല്ലപ്പെട്ടു

0
കീവ്: യുക്രെയിനിലെ കിഴക്കൻ മേഖലയായ നിപ്രോപെട്രോവ്‌സ്‌കിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ...

ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

0
പുല്ലാട് : ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. 10...

മദ്യ കുംഭകോണ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏപ്രിൽ 30ലേക്ക്...

0
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം തേടി ആം ആദ്മി...

ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; അവസരം മുതലെടുത്ത് സ്വകാര്യ ബസുകൾ, ന്യായികരിച്ച് ജീവനക്കാർ…!

0
ആലപ്പുഴ: ഉദ്യോഗസ്ഥർ തിരഞ്ഞെടപ്പ് ഡ്യൂട്ടിക്ക് പിന്നാലെ പോയതോടെ സ്വകാര്യ ബസുകൾ വീണ്ടും...