ഉണക്കമീൻ കടയിൽ മോഷണം ; നഷ്ടപ്പെട്ടത് മുപ്പതിനായിരം രൂപ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ 9 കടകളിൽ മോഷണം. ബുധനാഴ്ച രാത്രിയിലാണ് സംഭവം. പുത്തനങ്ങാടി സെയിന്റ് സെബൈസ്റ്റ്യൻ പള്ളിക്ക് സമീപമുള്ള ഡാറാ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന കടകളിലാണ് മോഷണം നടന്നത്. ഉണക്കമത്സ്യം വിൽപ്പന നടത്തിവന്ന സെബാസ്റ്റ്യന്റെ കടയിലും മോഷണം നടന്നു. ഇവിടെ നിന്നാണ് കൂടുതൽ തുക മോഷ്ടാക്കൾ അപഹരിച്ചത്.

ഉണക്കമത്സ്യക്കടയിൽ നിന്ന് 30, 000 രൂപയോളം നഷ്ടമായി. സമീപത്തെ പലചരക്ക് കടകളിലും കള്ളന്‍മാര്‍ കയറി. ഫോറൻസിക്ക് സംഘം സ്ഥലത്തെത്തി വിരലടയാളം പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകളും സൗത്ത് പോലീസ് പരിശോധിച്ച് വരുകയാണ്. മാർക്കറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

നേരത്തെ ഇടുക്കി കട്ടപ്പനയിലും മോഷണം നടന്നിരുന്നു. കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിലാണ് മോഷണം നടന്നത്. 5800 രൂപയാണ് നഷ്ടമായത്. മോഷ്ടാവ് കടക്കുള്ളിൽ കടന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടിയിരുന്നു. കഴിത്ത ദിവസം രാത്രിയിലാണ് ആണ് കട്ടപ്പന ഇരുപതേക്കറിൽ വെള്ളയാംകുടി സ്വദേശി അജിത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജൻ ഔഷധിയിൽ മോഷണം നടന്നത്.

ഷട്ടറിന്‍റെ താഴ് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന 5800 രൂപയാണ് മോഷ്ടിച്ചത്. രാവിലെ സ്ഥാപനം തുറക്കാൻ ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഉടമ പരാതി നൽകിയതിനെ തുടർന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി. പോലീസ് നായയും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. കള്ളൻ ഉള്ളിൽ കടന്ന മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സമീപത്തെ വ്യാപാര സ്ഥാപനമായ ഉദയ സ്റ്റോര്‍സിലും മോഷണ ശ്രമം നടന്നിട്ടുണ്ടായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...