Sunday, May 4, 2025 6:51 am

കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണം ; സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ സമരത്തിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ പി.ജി ഡോക്ടർമാർ തിങ്കളാഴ്ച മുതൽ അനിശ്ചികാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവർത്തനങ്ങൾ പൂർണതോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നതെന്ന് പി.ജി ഡോക്ടർമാരുടെ സംഘടനയായ കെ.എം.പി.ജി.എ വ്യക്തമാക്കി.

സമാനമായ വിഷയം ഉന്നയിച്ച് ഇന്ന് സൂചനാ സമരം നടത്തുകയാണ് പി.ജി ഡോക്ടർമാർ. ഇതേത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമോ നടപടിയോ കൈക്കൊണ്ടിട്ടില്ല. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമ്പോൾ അത് സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളേയും ബാധിക്കും. എന്നാൽ സമരം പ്രഖ്യാപിച്ച പി.ജി ഡോക്ടർമാരുമായി ഇനി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരേ അക്രമം കാണിക്കുന്നവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് പോകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വില്പനയ്ക്കായി കൊണ്ടുവന്ന ചന്ദ്രനത്തടികൾ പിടികൂടി

0
റാന്നി : ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടുവന്ന ഉദ്ദേശം 75...

ആംബുലന്‍സ് നിർത്തി പരിശോധിച്ചപ്പോള്‍ വിദേശ മദ്യം ; അറസ്റ്റ്

0
പറ്റ്ന : ഗുരുതരാവസ്ഥയിലായ രോഗി അകത്തുണ്ടെന്ന് തോന്നിപ്പിക്കും വിധത്തിൽ ചീറിപ്പാഞ്ഞ ആംബുലന്‍സ്...

ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മ൪ദിച്ചതായി പരാതി

0
പാലക്കാട് : ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ...

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിച്ച് ഇന്ത്യ

0
ദില്ലി : അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ...