സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരില്‍ ഡോക്ടര്‍മാരില്‍ നിന്നും പണം തട്ടി ; ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരില്‍ ഡോക്ടര്‍മാരില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി അധ്യക്ഷന്‍ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. ഡോ.സലീം, ഡോ.നാസര്‍ എന്നിവരുടെ പരാതി പ്രകാരമാണ് നടപടി.

മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ തുടങ്ങുന്ന ആശുപത്രിയില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കിയതായും ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ പോലീസ് ആദ്യം വിമുഖത കാണിച്ചുവെങ്കിലും കോടതി വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സൊസൈറ്റിയുടെ പേരിലുള്ള സമ്പാദ്യങ്ങളില്‍ തിരിമറി കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് സഹപ്രവര്‍ത്തകര്‍ തന്നെ ഫസല്‍ ഗഫൂറിനെതിരെ രംഗത്തുവന്നിരുന്നു. മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി ഭാരവാഹികള്‍ ഗഫൂറിനെതിരെ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. വസ്തു വിറ്റ് പണം തട്ടിയതായും ആരോപണം നേരിടുന്ന വ്യക്തിയാണ് ഫസല്‍ ഗഫൂര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...