ജോയിന്റ് ബാങ്ക് അക്കൗണ്ടിൽനിന്നു ഭാര്യയറിയാതെ 1.2 കോടി തട്ടിയ ഭർത്താവും കാമുകിയും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഭാര്യയറിയാതെ ഇരുവരുടെയും ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍നിന്നും 1.2 കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പു നടത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസില്‍ സിജു കെ.ജോസ് (52), കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തില്‍ പ്രിയങ്ക (30) എന്നിവരാണ് പിടിയിലായത്.

യു.എസില്‍ നഴ്‌സാണ് സിജുവിന്റെ ഭാര്യ. ഇരുവരുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും പണം ഇയാള്‍ കാമുകി പ്രിയങ്കയുടെ കായംകുളം എച്ച്‌.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. 1,20,45,000 രൂപയാണ് സിജു മാറ്റിയത്. പിന്നീട് ഈ പണം ഇരുവരും സ്വന്തം ആവശ്യങ്ങള്‍ക്കായി പണം ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇവര്‍ നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്നു പോലീസ് ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളം വഴി മടങ്ങിയെത്തിയ ഇരുവരെയും എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് പോലീസിനു കൈമാറുകയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവിന്റെ നേതൃത്വത്തില്‍ കായംകുളം ഡി.വൈ.എസ്‌.പി. അലക്സ് ബേബി, സിഐ. മുഹമ്മദ് ഷാഫി, എസ്‌ഐ. നിയാസ്, സി.പി.ഒമാരായ ബിനു മോന്‍, അരുണ്‍, അതുല്യ മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...