25.1 C
Pathanāmthitta
Monday, March 27, 2023 10:59 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ഉന്നത വിദ്യാഭ്യാസം : പെൺകുട്ടികൾക്ക് 5000 രൂപ സ്കോളർഷിപ്പും സൗജന്യ യാത്രയും അനുവദിക്കാൻ ശുപാർശ

ന്യൂഡല്‍ഹി : പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് 5,000 രൂപയുടെ സ്കോളര്‍ഷിപ്പും സൗജന്യ യാത്രയും ഉറപ്പാക്കണമെന്നു സ്ത്രീകളുടെ വിവാഹപ്രായ പരിഷ്കരണം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതി ശുപാര്‍ശ ചെയ്തു. സമിതിയുടെ റിപ്പോര്‍ട്ട് വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള ബില്‍ പഠിക്കാനുള്ള പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

ഉഡാന്‍, പ്രഗതി പദ്ധതികളിലെ സ്കോളര്‍ഷിപ് 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ 21 വയസ്സുവരെയാക്കണമെന്നും ശുപാര്‍ശയുണ്ട്. വനിതകളുടെ വിവാഹപ്രായം 21 ആക്കുന്നത് വിജ്ഞാപനം ചെയ്ത് 2 വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരുത്തുകയോ ഓരോ വര്‍ഷവും പ്രായം വര്‍ധിപ്പിച്ച്‌ 3 വര്‍ഷത്തിനുള്ളില്‍ 21 ആക്കുകയോ ചെയ്യാമെന്നാണ് നിര്‍ദേശം. ഓരോ വര്‍ഷവും പ്രായം കൂട്ടിയാല്‍ ആശയക്കുഴപ്പം മൂലം പാവപ്പെട്ടവര്‍ ശിക്ഷാനടപടികള്‍ക്കു വിധേയരാകാന്‍ ഇടയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.

self

ആളുകള്‍ക്ക് മാനസികമായി തയാറെടുക്കാന്‍ വിജ്ഞാപനത്തിനു ശേഷം 2 വര്‍ഷം കൊടുക്കുന്ന രീതിയില്‍ ആശയക്കുഴപ്പമുണ്ടാകില്ലെങ്കിലും ഒറ്റയടിക്ക് 3 വര്‍ഷം വര്‍ധിപ്പിക്കുന്നതു പ്രശ്നമുണ്ടാക്കിയേക്കാമെന്നും സമിതി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ടാബ്‍ലറ്റും ലാപ്ടോപ്പും നല്‍കുക, പ്രഫഷനല്‍ കോഴ്സുകളില്‍ വനിത ക്വോട്ട അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow