കെഎസ്ആർടിസി ഡബിൾ ഡക്കർ ഓപ്പൺ ടോപ്പ് ബസ്സുകളുടെ സർവീസ് ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടൂറിസ്റ്റുകള്‍ക്കായി കെഎസ്‌ആര്‍ടിസി ആരംഭിക്കുന്ന ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ടോപ്പ് ബസ്സുകളുടെ സര്‍വീസ് ഇന്ന് മുതല്‍. തിരുവനന്തപുരത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നഗരം ചുറ്റിക്കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ബസ് ഫ്ളാഗ് ഓഫ് ചെയ്യും.

വിദേശ മോഡലാണ് കെഎസ്‌ആര്‍ടിസി തിരുവനന്തപുരത്തൊരുക്കുന്നത്. നഗരം കാണാന്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസ്സില്‍ സവാരി. ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചാണ് പദ്ധതി.കെഎസ്‌ആര്‍ടിസി ബജറ്റ് ടൂര്‍സ് ആണ് സഞ്ചാരികള്‍ക്കായി ഈ സൗകര്യം ഒരുക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, വെള്ളയമ്ബലം, ലുലുമാള്‍, കോവളം എന്നീ റൂട്ടുകളിലാണ് ബസ് സര്‍വീസ് നടത്തുന്നത്.

നിലവില്‍ വൈകുന്നേരം അഞ്ച് മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒന്‍പത് മുതല്‍ നാല് വരെ നീണ്ടു നില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെല്‍ക്കം ഡ്രിങ്ക്സും സ്നാക്ക്സും ബസ്സിലുണ്ടാകും. ഡേ ആന്‍ഡ് നൈറ്റ് നൈറ്റ് ഒരുമിച്ച്‌ ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുമുണ്ടാകും. വൈകീട്ട് കിഴക്കേകോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആദ്യ ബസ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...