‘ അരിക്കൊമ്പന് ഒരു ചാക്ക് അരി ‘ ; ആനക്ക് വേണ്ടി പണപ്പിരിവ് നടത്തി ഏഴ് ലക്ഷം തട്ടിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: അരിക്കൊമ്പന്‍റെ പേരിൽ വ്യാപക പണപ്പിരിവ് നടത്തി ലക്ഷങ്ങൾ തട്ടിയതായി ആരോപണം. അരിക്കൊമ്പനെ സ്നേഹിക്കുന്നവരുടെ പേരിൽ വാട്സാപ്പ് ഗ്രൂപ് തുടങ്ങി പണപ്പിരിവ് നടത്തുകയും ഒടുവിൽ അഡ്മിൻ മുങ്ങുകയും ചെയ്തെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നത്.അരിക്കൊമ്പൻ ഫാൻസിന്‍റെ പേരിലുള്ള ഫേസ്ബുക് പേജിലാണ് ആരോപണമുയർന്നത്. പിരിവ് നടത്തിയ വാട്സാപ് ഗ്രൂപ്പിലുണ്ടായിരുന്നയാളാണ് ആരോപണമുന്നയിച്ചത്. ആനക്ക് അരിയും പയറും കരിമ്പും വാങ്ങിക്കൊടുക്കാം, ചികിത്സ നൽകാം എന്നും പറഞ്ഞായിരുന്നത്രെ പണം പിരിച്ചത്.

എന്നാൽ, ഗ്രൂപ്പിലെ തുടക്കം മുതലുള്ള മെസേജുകൾ അഡ്മിൻ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യുകയായിരുന്നു. പണപ്പിരിവിന്‍റെ വിവരങ്ങൾ ഉൾപ്പെടെയുള്ള മെസേജുകളാണ് ഡിലീറ്റ് ചെയ്തത്. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിലെത്തിക്കാൻ സുപ്രീംകോടതിയിൽ കേസ് നടത്താനെന്ന പേരിലും പണപ്പിരിവ് നടന്നതായി പറയുന്നു.അരിക്കൊമ്പൻ വാർത്തകളിൽ നിറഞ്ഞതുമുതൽ ആനയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിരവധി ഗ്രൂപ്പുകളും പേജുകളും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ആളുകളെ കണ്ടെത്തിയാണ് വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയതെന്നാണ് വിവരം.

അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരികെയെത്തിയതായി വനംവകുപ്പ് അറിയിച്ചു. നേരത്തെ പിടികൂടി തുറന്നുവിട്ട പെരിയാർ കടുവാസങ്കേതത്തിലെ മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്. നാല് ദിവസം മുമ്പാണ് ആന തിരികെ കേരള വനമേഖലയിലേക്ക് കടന്നത്.തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പൻ തിരികെയെത്തിയത് ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പിന് ആശ്വാസമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...