ചെങ്ങന്നൂര്‍ : പണം കടം നല്‍കാത്തതിന്റെ വിരോധം ബന്ധുവിന്റെ കാലുകള്‍ കമ്പിവടി കൊണ്ട് ബന്ധുവിന്റെ കാലുകള്‍ അടിച്ചൊടിച്ച പോലീസ് അറസ്റ്റു ചെയ്തു. തിട്ടമേല്‍ കുരട്ടിമലയില്‍ ഷിബു(38)നെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണു കേസിനാസ്പദമായ സംഭവം. യുവാവിന്റെ ബന്ധുവായ തിട്ടമേല്‍ കുരട്ടിമല വീട്ടില്‍ മധുവിനോടു (50) ഷിബു പണം കടം ചോദിച്ചിരുന്നു. ഇതു നല്‍കാത്തതിന്റെ വിരോധത്തില്‍ വീട്ടില്‍ക്കയറി കമ്പിവടി കൊണ്ടു മധുവിന്റെ കാലുകള്‍ തല്ലിയൊടിക്കുകയായിരുന്നു.
വീട്ടിലെ സാധനസാഗ്രഹികളും നശിപ്പിച്ചു. ഇരുകാലുകള്‍ക്കും ഒടിവ് സംഭവിച്ച മധു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .എസ്‌ഐ എസ്.നിതീഷ്, സീനിയര്‍ സിപിഒ കെ.ബാലകൃഷ്ണന്‍, സിപിഒമാരായ അനീസ്, മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പാണ്ഡവന്‍പാറയില്‍ നിന്നാണ് പിടികൂടിയത് .