Wednesday, July 3, 2024 4:26 am

കള്ളപ്പണ വെളുപ്പിക്കൽ കേസ് ; ഇഡി സമൻസിനെതിരെ അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കെജ്‌രിവാളിനെതിരെ ഇഡിയുടെ നീക്കം. ഇഡിയുടെ ഒൻപതാമത്തെ സമൻസിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിസമ്മതിച്ചത്.

2021-22 വർഷത്തിൽ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി നടന്നുവെന്ന് ആരോപിച്ച് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. പക്ഷെ ലഫ്.ഗവർണർ വി.കെ.സക്‌സേനയുടെ ശുപാർശയെ തുടർന്നാണ് അഴിമതി ആരോപണത്തിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്യുന്നത്. മദ്യനയം രൂപീകരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നുവെന്നും, ലൈസൻസ് ഉടമകൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നുമാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

0
പാലക്കാട്: തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ്...

ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം : അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
കാഞ്ഞങ്ങാട്: ഭർത്താവിനൊപ്പം ബൈക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു....

കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെ...

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

0
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി. ഇരിട്ടി പൂവം...