തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. തെക്കേ വാവനൂർ സ്വദേശി ഷിഹാബിനെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി പോക്സോ കേസികളിൽ പ്രതിയാണ്. ഇയാൾ നിരവധി പോക്സോ കേസികളിൽ പ്രതിയാണ്. ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെടും. പിന്നീട് ഫോൺ നമ്പർ കൈമാറും. പരിചയം പ്രണയമാകുന്നതോടെ പീഡനം തുടങ്ങും. 25കാരനായ ഷിഹാബ് വർഷങ്ങളായി തുടരുന്ന രീതിയാണിത്. ഒരേ സമയം രണ്ട് സ്കൂൾ വിദ്യാർഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം.

വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്. ഇതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. നിലവിൽ ചാലിശ്ശേരി, കൊപ്പം സ്റ്റേഷനുകളിൽ നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് ഷിഹാബെന്ന് പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...