ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം? ; അറിയാം…

For full experience, Download our mobile application:
Get it on Google Play

ആരോ​ഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പലരും മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് കഴിക്കാറില്ല. മുട്ടയുടെ വെള്ളയാണ് അധികം ആളുകളും കഴിക്കാറുള്ളത്. ഒരു മുട്ടയുടെ വെള്ളയിൽ 3.6 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മുട്ടയുടെ വെള്ള കഴിക്കുന്നത് നിരവധി ​ഗുണങ്ങളാണുള്ളത്. മുട്ടയുടെ വെള്ളയിൽ 90 ശതമാനം വെള്ളവും കലോറിയും കുറവാണ്. ഒരു വലിയ മുട്ടയുടെ വെള്ളയിൽ 17 ശതമാനം കലോറി മാത്രമേ അടങ്ങിയിട്ടുള്ളത്. ഇതിൽ കൊഴുപ്പുകളോ കാർബോഹൈഡ്രേറ്റുകളോ അടങ്ങിയിട്ടില്ല. മുട്ടയുടെ വെള്ള ഓംലെറ്റായോ അല്ലാതെയോ കഴിക്കാവുന്നതാണ്. മുട്ടയുടെ വെള്ളയിൽ കലോറി കുറവാണെങ്കിലും പ്രോട്ടീനും കൂടുതലാണ്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയിൽ കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിട്ടില്ല.

ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണെന്ന് പ്ലോസ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരു വലിയ മുട്ടയുടെ വെള്ളയിൽ ഏകദേശം 54 മില്ലി ​ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യവും അസ്ഥികളുടെ ആരോഗ്യവും ശരീരത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യകരമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. മുട്ടയുടെ വെള്ള ശരിയായി പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...