സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് ; സ്വപ്‍ന സുരേഷ് രഹസ്യ മൊഴി നൽകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ജില്ലാകോടതി അനുമതി നൽകി. ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‍ന സുരേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു. രഹസ്യമൊഴി നൽകാൻ സ്വപ്ന സുരേഷ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിലെ പ്രതി കൂടിയായ സ്വപ്ന മൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ കോടതിയെയാണ് സമീപിച്ചത്.

സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി ലഭിച്ചാൽ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് സഹായകരമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടേതായി പുറത്തു വന്ന മൊഴി പോലീസിൻ്റെ പ്രേരണയിലാണെന്ന് സ്വപ്ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തെളിവ് നശിപ്പിക്കല്‍, ഇഡിയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ മൊഴിയെടുക്കാന്‍ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കില്‍ ഹാജരായിരുന്നില്ല. മൊഴിയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...