ഓഡിറ്റോറിയത്തില്‍ സേവനങ്ങള്‍ നിഷേധിച്ചതിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാഹാനന്തര സല്‍ക്കാര കര്‍മങ്ങള്‍ക്കായി ബുക്ക് ചെയ്ത ഓഡിറ്റോറിയത്തില്‍ സേവനങ്ങള്‍ നിഷേധിച്ചതിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. തൃക്കാക്കര ഭാരത് മാതാകോളജ് ഓഡിറ്റോറിയം മാനേജ് മെന്റിനെതിരെ ജില്ലാ ഉപഭോക്തൃ കോടതിയില്‍ കങ്ങരപ്പടി സ്വദേശി പി ജി ശശീന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി ബി.ബിനു, വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യാ എന്നിവര്‍ ഉത്തരവിട്ടത്.

6,000 രൂപ അടച്ചായിരുന്നു ഓഡിറ്റോറിയം ബുക്ക് ചെയ്തത് .എന്നാല്‍ വധു വരന്മാരുടെ സ്വീകരണ സമയത്ത് ഹാളില്‍ ഒരു മണിക്കൂര്‍ സമയത്തേക്ക് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു .ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത് .ഓഡിറ്റോറിയം വാടകയായി അടച്ച 60,000 രൂപയും , വൈദ്യുതി വിച്ഛേദിച്ച സമയത്ത് പരാതിക്കാരന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്കും മറ്റ് കഷ്ടനഷ്ടങ്ങള്‍ക്കും പരിഹാരമായി 50,000 രൂപയും നല്‍കാനാണ് വിധി. കോടതി ചെലവായി 5,000 രൂപയും പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...