അബുദാബി : കോവിഡിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ട മലയാളി ദമ്പതികളെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടേരി ജനാര്‍ദനന്‍(57), ഭാര്യ മിനിജ(49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ടത് ദമ്പതികളെ വിഷമത്തിലാക്കിയിരുന്നു. മകന്‍ സുഹൈല്‍ ബംഗളൂരുവിലെ ഐ.ടി കമ്പിനിയിലെ ജീവനക്കാരനാണ്.
കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറിക്കന്‍ ഹില്‍ റോഡില്‍ പട്ടേരി വീട്ടില്‍ പരേതനായ സിദ്ധാര്‍ഥന്റെ മകനാണ് ജനാര്‍ദ്ദന്‍. സ്വകാര്യ സ്ഥാപനത്തില്‍ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ഭാര്യ മിനിജ. മദീന സായിദിലെ ഫ്‌ളാറ്റിനുള്ളിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി അബൂദബിയിലായിരുന്നു ഇവര്‍. ഏതാനും ദിവസം മുമ്പാണ് ജനാര്‍ദ്ദനന്റെ ജോലി നഷ്ടപ്പെട്ടത്. താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാടക കുടിശ്ശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമയും പോലീസിനെ അറിയിച്ചു.