തിരുവല്ലയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലായി. തിരുവല്ല നഗരസഭയുടെ ചുമതലയില്‍ തിരുമൂലപുരത്ത് എംഡിഎം ഓഡിറ്റോറിയത്തില്‍ 80 കിടക്കകളുമായി പ്രവര്‍ത്തനം തുടങ്ങിയ സെന്റര്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, നഗരസഭാ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയം, മഞ്ഞാടി ഇവാഞ്ചലിക്കല്‍ പള്ളി ഓഡിറ്റോയം, കുറ്റപ്പുഴ ജറുസലേം പള്ളി ഓഡിറ്റോറിയം, വാരിക്കാട് സെഹിയോന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങും. മുകളടി സ്‌കൂളില്‍ 65 കിടക്കകളുമായി നിരണം പഞ്ചായത്തിന്റെ ട്രീറ്റ്‌മെന്റ് സെന്റര്‍ 30ന് പ്രവര്‍ത്തനം തുടങ്ങും. 100 കിടക്കകളുമായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി നഴ്‌സിങ് കോളജ് ഹോസ്റ്റലിലാണ് കടപ്ര പഞ്ചായത്തിലെ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നത്. തിരുവല്ല മാര്‍ത്തോമാ കോളജിന്റെ വനിതാ ഹോസ്റ്റലുകളിലാണ് നെടുമ്പ്രം പഞ്ചായത്തിന്റെ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഹോസ്റ്റല്‍ കോവിഡ് കെയര്‍ സെന്ററാണ്. പെരിങ്ങരയില്‍ പെരിങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പിഎംവി സ്‌കൂള്‍ എന്നിവിടങ്ങളാണ് സെന്റര്‍ തുടങ്ങാന്‍ പരിഗണിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...