Monday, May 13, 2024 6:07 am

ജോലിയും സ്ഥിരവരുമാനവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; ദമ്പതികളടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യു.ഐ ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ ജോലിയും സ്ഥിരവരുമാനവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ​പരാതിയില്‍ ദമ്പതികളടക്കമുള്ളവര്‍ക്കെതിരെ കുറത്തികാട് പോലീസ് കേസെടുത്തു. ക്യുനെറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എന്ന പേരിലാണ്​ മാവേലിക്കര മേഖലയില്‍ തട്ടിപ്പ്​ നടത്തിയത്​.​ മാവേലിക്കര സ്വദേശികളായ കലേഷ്, ഭാര്യ ലക്ഷ്മി, നൂറനാട് സ്വദേശി തുഷൈന്‍ എന്നിവര്‍ക്കെതിരെ അഞ്ച് പേര്‍ കഴിഞ്ഞ ദിവസം കുറത്തികാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. 1.27 ലക്ഷം രൂപ മുടക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് ഒന്നരക്കോടിയോളം രൂപ വരുമാനമായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

1.27 ലക്ഷം രൂപ മുതല്‍ നാലരലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. കൊട്ടാരക്കര സ്വദേശിയായ യുവതി 1.69 ലക്ഷം രൂപയും കുറത്തികാട് സ്വദേശിയായ യുവതിയും ചുനക്കര സ്വദേശിയായ യുവാവും 1.27 ലക്ഷം രൂപ വീതം നല്‍കിയതായി പരാതിയിലുണ്ട്. ഇടക്കുന്നം സ്വദേശിയായ യുവാവ് 1.27 ലക്ഷം രൂപയും നൂറനാട് സ്വദേശിയായ യുവതി നാലരലക്ഷം രൂപയും നല്‍കിയതായി പരാതികളില്‍ പറയുന്നു. കുറത്തികാട് സ്വദേശിനിയായ യുവതിക്ക് സംശയം തോന്നിയതിനാല്‍‌ പണം തിരികെ ആവശ്യപ്പെട്ടു. പണത്തിന് പകരം വജ്രം കൊണ്ടുള്ള നെക്‌ലേസ് എന്ന വ്യാജേന കല്ലുകള്‍ പതിപ്പിച്ച ഒരു നെക്‌ലേസ് നല്‍കുകയായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുണ്ട്.

മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ക്യൂ നെറ്റ്. വിവിധ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉള്‍പ്പടെ വിവിധ തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്. കമ്പനിയുടെ പേര് ക്യൂ – നെറ്റ് എന്നും ക്യു – ഐ എന്നെുമൊക്കെ വ്യത്യസ്തമായി പറയുന്നുണ്ട്. വിവിധ കാലയളവില്‍ നിക്ഷേപകന് നിക്ഷേപ സംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ് തട്ടിപ്പുസംഘത്തിന്‍റെ വാഗ്ദാനം. മാസങ്ങള്‍ കഴിഞ്ഞിട്ടും പണത്തെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാര്‍ പറയുന്നു. പ്രതികള്‍ക്കായി കുറത്തികാട് പോലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്താകെ പലരുടെ നേതൃത്വത്തില്‍ സമാനമായി കോടികളുടെ തട്ടിപ്പ് നടന്നുവന്നതായി മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടവമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും

0
ശബരിമല: ഇടവമാസ പൂജകൾക്കും പ്രതിഷ്ഠാദിന ചടങ്ങുകൾക്കുമായി നാളെ വൈകിട്ട് അഞ്ചിന് തന്ത്രി...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ഹേമന്ത്‌ സോറന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
ഡൽഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി. അറസ്റ്റ്...

വീണ്ടും ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ ; ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,034 ആയി...

0
കയ്‌റോ: ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ആക്രമണം ശക്തമാക്കുന്ന ഇസ്രയേൽ, കിഴക്കൻ ജബലിയയിൽ...

വിവാഹസൽക്കാര വിവാദത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി ; രാജ്‌മോഹൻ ഉണ്ണിത്താനും കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും...

0
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം...