കഴുത്തില്‍ കുരുക്കിട്ട ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് അയച്ചശേഷം യുവതി തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഗൾഫിൽ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ (18) ആണ് ആത്മഹത്യ ചെയ്തത്. കഴുത്തിൽ കുരുക്കിട്ട ദൃശ്യങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ തൂങ്ങി മരിച്ചത്. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന വിവരം യുവാവ് വീട്ടുകാരെ അറിയിച്ചെങ്കിലും മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ നിൽക്കുന്ന യുവതിയെയാണ് വീട്ടുകാർക്ക് കാണാനായത്. മൂന്ന് മാസം മുൻപാണ് സുമയ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

കഴുത്തിൽ കുരുക്കിട്ട ചിത്രങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ പോലീസ് പരിശോധനയ്ക്കായി കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടി ചിത്രങ്ങൾ അയച്ച് കൊടുത്തപ്പോൾ തന്നെ പെൺകുട്ടിയുടെ വീട്ടിലും പോലീസിലും യുവാവ് വിവരമറിയിക്കുകയും ചെയ്തിരുന്നു. ഓച്ചിറ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. സുമയ്യയുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...