അന്നാ ബെന്നിന്റെ യാത്രകൾക്ക് ഇനി കിയ സോണറ്റിന്റെ കൂട്ട്

For full experience, Download our mobile application:
Get it on Google Play

കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണ് സോണറ്റ്. സെൽറ്റോസും കാർണിവല്ലും തെളിച്ച വഴിയിലൂടെ എത്തിയ സോണറ്റും സൂപ്പർഹിറ്റ് വാഹനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു. സോണറ്റിന്റെ ക്യൂട്ട്നെസ്സിൽ കണ്ണുടക്കി ഈ ചെറു എസ്‍യുവി സ്വന്തമാക്കിയവരുടെ നിരയിലേക്ക് യുവ നായിക അന്ന ബെന്നും. കൊച്ചിയിലെ കിയ ഷോറൂമിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ അന്ന സോണറ്റിന്റെ ജിടിഎക്സ് പ്ലസ് എന്ന ഓട്ടമാറ്റിക്ക് വകഭേദമാണ് സ്വന്തമാക്കിയത്. ഒരു ലീറ്റർ എൻജിനുള്ള വാഹനത്തിന് 7 സ്പീഡ് ഡിസിടി ഗിയർബോക്സാണ്. ഏകദേശം 12.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

മാരുതി സുസുക്കി വിറ്റാര ബ്രേസയും ഹ്യുണ്ടേയ് വെന്യുവും നിസ്സാൻ മാഗ്‌നൈറ്റും റെനോ കൈഗറും ടാറ്റ നെക്സനും മഹീന്ദ്ര എക്സ് യു വി 300 യുമൊക്കെ മാറ്റുരയ്ക്കുന്ന സബ് കോംപാക്ട് വിപണിയിൽ പടയ്ക്കിറങ്ങിയ സോണെറ്റിന്റെ അടിസ്ഥാന വകഭേദത്തിന് 6.89 ലക്ഷം രൂപയാണു ഷോറൂം വില. മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച് പി കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്.

1.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഗീയർബോക്സാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ.‌

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....