Saturday, April 27, 2024 2:11 pm

വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് കേരളത്തിന്റെ പൊന്നോമ്മനകൾ…

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുട്ടികൾക്കെതിരെ ഉള്ള അതിക്രമങ്ങൾക്കും ലഹരിക്കും എതിരായ ബോധവൽകരണത്തിന്റെ ഭാഗമായി 10 വയസുമുതൽ 18 വയസുവരെയുള്ള കുട്ടികൾ, കുട്ടികൾക്കായി നടത്തപ്പെട്ട ലോകത്തിലെ ഏറ്റവും ദൈർഘ്യ മേറിയ ബോധവൽകരണ പരിപാടിക്ക് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് ലഭിച്ചു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 247 കുട്ടികൾ 24 മണിക്കൂർ തുടർച്ചയായി നീണ്ടുനിന്ന പരുപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും  ലഹരിക്കും എതിരെ അവരോരോരുത്തരും അവരവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പരിഹാരങ്ങളും നിർദ്ദേശിക്കുകയും ചെയ്തു. ഈ ബോധവൽകരണ പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ച് ആരോൺ പി ബിന്നി, അഭിനന്ദ് നായർ, അജിതാ ബാലചന്ദ്രൻ, അയന അനിൽ, ദേവാനന്ദ എം നായർ, കൃഷ്‌ണേന്ദു, നിവേദ്യ.പി, സാവൻ സിജു എന്നി 8 കുട്ടികൾ പങ്കെടുത്ത് വേൾഡ് ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടംപിടിക്കുകയും ചെയ്യ്തു.

വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലും പത്തനംതിട്ട കളക്ടറേറ്റിൽ വെച്ച് നടന്ന പുരസ്‌ക്കാര ദാന ചടങ്ങിൽ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് ഐയർ വിതരണം ചെയ്തു. ദേശീയ – സംസ്ഥാന അവാർഡ് ജേതാവും ഈ ബോധവൽകരണ പരുപാടിയുടെ ദേശീയ കോർഡിനേറ്ററും കൂടിയായ ഷിജിൻ വർഗീസ് പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂരിലും പരിസരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നു

0
അടൂർ : ഒരു നിയന്ത്രണവുമില്ലാതെയാണ് അടൂരിലും പരിസരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത്....

പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

0
തിരുവനന്തപുരം : പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

കവിയൂർ – നടയ്ക്കൽ പാതയിൽ വളവിലെ മതിൽക്കെട്ട് കെണിയാകുന്നു

0
കവിയൂർ : കവിയൂർ - നടയ്ക്കൽ പാതയിൽ കോട്ടാമുണ്ടകം കെടുംവളവിൽ മതിൽക്കെട്ട്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുന്നു ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ...