Friday, May 10, 2024 4:21 pm

തിരുവല്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ 55 കിലോവാട്ട് സൗരോര്‍ജ നിലയം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരള വാട്ടര്‍ അതോറിറ്റി തിരുവല്ല ജലഭവനു മുകളില്‍ സ്ഥാപിച്ച 55 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനസജ്ജമായി. ഇതോടെ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ 80 കിലോവാട്ട് ശേഷിയില്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദനം നടത്താനാകും. ഓഗസ്റ്റില്‍ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ കല്ലിശ്ശേരി പ്ലാന്റിന്റെ മേല്‍ക്കൂരയില്‍ 25 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

തിരുവല്ല ജലഭവന്‍ പ്ലാന്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുകയും അത്രയും യൂണിറ്റ് വൈദ്യുതി ജലഭവന്‍ തിരുവല്ല, തിരുവല്ല ഡിവിഷന്‍ ഓഫീസിന്റെ പരിധിയിലുള്ള എടത്വാ, ചങ്ങനാശേരി സബ് ഡിവിഷനുകള്‍, നെടുമ്പ്രം, ചങ്ങനാശേരി, കിടങ്ങറ സെക്ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ വൈദ്യുത ഉപഭോഗത്തില്‍നിന്നും കുറവു വരുത്തുന്ന രീതിയിലാണ് കെഎസ്ഇബിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കല്ലിശ്ശേരി സോളാര്‍ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും അത്രയും യൂണിറ്റ് വൈദ്യുതി പമ്പ് ഹൗസിന്റെ വൈദ്യുത ഉപഭോഗത്തില്‍ നിന്നും കുറവു വരുത്തുകയും ചെയ്യും. സൗരോര്‍ജ നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി കെഎസ്ഇബിക്കു നല്‍കുന്നതിലൂടെ നിലവിലെ വൈദ്യുത ചാര്‍ജില്‍ കുറവു വരുത്താനാകുമെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍  ഉഷ രാധാകൃഷ്ണന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗദിയിൽ കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

0
റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിൽ കൊലപാതക കേസിൽ പ്രതിയായ ഇന്ത്യക്കാരന്‍റെ...

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് ; കണ്ണൂരില്‍ യുവതിക്ക് വന്‍...

0
കണ്ണൂര്‍: ടെലഗ്രാമില്‍ ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം...

ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ...

0
തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്....

സംസ്ഥാനത്ത് ഇന്നും 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് ; മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ...