Monday, May 20, 2024 11:06 pm

‘കെഎസ്ആര്‍ടിസി ആധുനികവല്‍കരണം സ്വകാര്യ പങ്കളിത്തത്തോടെ’ നടപ്പാക്കും ; ഗതാഗതമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി യിൽ  സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല കെ.എസ്.ആര്‍.ടി.സി യുള്ളത്. ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പടെ സ്വകാര്യപങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയതായും മന്ത്രി അറിയിച്ചു.

അതേസമയം ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്. പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിൾ യാത്ര നിയമസഭ വരെ നീണ്ടു. കോൺഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിൾ മാർച്ചിൽ പങ്കെടുത്തു. നാമമാത്രമായി വില കുറച്ച കേന്ദ്ര സർക്കാരിനെതിരെയും നികുതി കുറക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെയുമാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ; അവള്‍ക്ക് പേരുമിട്ടു, ‘മഴ’

0
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് തിങ്കളാഴ്ച...

‘റോഷ്നി ക്ലിനിക്’ പൂട്ടി ; കുന്നംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍,

0
തൃശ്ശൂർ : പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പിയിൽ ഡിപ്ലോമ പ്രവേശനം ;...

0
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ...

അവയവം മാറി ശസ്ത്രക്രിയ : ‘നാവില്‍ കെട്ടുണ്ടായിരുന്നു’ , ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച്...

0
കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്‍സണെ...