കവിയൂർ – നടയ്ക്കൽ പാതയിൽ വളവിലെ മതിൽക്കെട്ട് കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : കവിയൂർ – നടയ്ക്കൽ പാതയിൽ കോട്ടാമുണ്ടകം കെടുംവളവിൽ മതിൽക്കെട്ട് യാത്രക്കാർക്ക് കെണിയൊരുക്കുന്നു. വഴിയുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കൊടുംവളവിൽ യാത്രക്കാരെ വിഴ്ത്തുന്ന തരത്തിലാണിതെന്നാണ് ആക്ഷേപം. പാതയുടെ ഒരുവശത്ത് പുഞ്ചയുടെ ഭാഗം വെള്ളക്കെട്ടാണ്. മറുവശത്ത് ഒന്നരയാൾ പൊക്കത്തിൽ കെട്ടിയ മതിൽക്കെട്ടും. വളവുതിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് ഏതിരേവരുന്നവയെ കാണാൻ കഴിയില്ല. ഡ്രൈവറുമാരുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ ഒന്നുകിൽ കൂട്ടിയിടി അല്ലെങ്കിൽ നിയന്ത്രണംവിട്ട് പുഞ്ചയിൽ. ഇതിലേതെങ്കിലും ഒന്നാകും സംഭവിക്കുക. പൊതുമരാമത്തിന്റെ അധീനതയിൽവരുന്ന പാതയാണിത്. അപകടക്കെണിക്ക്‌ ഇടയാക്കുന്ന തരത്തിൽ ഇവിടെ മതിൽകെട്ടുന്ന കാര്യം പ്രദേശവാസികൾ പഞ്ചായത്തിനെ അറിയിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പഞ്ചായത്ത് അറിയിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. കവിയൂർ-ചങ്ങനാശ്ശേരി റോഡിനെയും മല്ലപ്പള്ളി-തിരുവല്ല പാതയെയും കവിയൂരുമായി ബന്ധിപ്പിക്കുന്ന പ്രധാനവഴിയാണിത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...