യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ് ‌: 3 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വടകര : വടകര സ്വദേശിയായ യുവാവിനെ മൈസൂരുവില്‍നിന്ന്‌ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാസൻ ജില്ലയിലെ അഞ്ചുമാൻ ബാഗാഡിയയിൽ താമസക്കാരായ പാലക്കാട്‌ മണ്ണാർക്കാട് പാലക്കയം സ്വദേശി ഇലഞ്ഞിക്കൽ മുഹമ്മദ്സമീര്‍ (40), കണ്ണൂര്‍ കീഴ്മാടം സ്വദേശി ആലയാട്ട് അഷ്‌റഫ് (34), വീരാജ്‌പേട്ടയില്‍ താമസിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് കപ്പം സ്വദേശി പുതിയപുരയിൽ തുണ്ടക്കാച്ചി ഉനൈസ് (33) എന്നിവരെയാണ് പിടികൂടിയത്. മൈസൂരു, വീരാജ്പേട്ട എന്നിവിടങ്ങളിൽനിന്നായിരുന്നു അറസ്‌റ്റ്‌.

കഴിഞ്ഞ മാസം 24 ന് ആശുപത്രി ആവശ്യാർത്ഥം മൈസൂരുവില്‍ എത്തിയതായിരുന്നു വടകര വില്യാപ്പള്ളി സ്വദേശിയായ ചാത്തോത്ത് താഴക്കുനി സുധീഷ്. ബസ് സ്‌റ്റാൻഡിലെത്തിയ യുവാവിനെ രാത്രി പതിനൊന്നരയോടെ ലോഡ്ജിൽ മുറി ശരിയാക്കിത്തരാമെന്നു പറഞ്ഞ് മൂന്നംഗ സംഘം കൂട്ടിക്കൊണ്ടുപോയി. മൈസൂരുവിലുള്ള ലോഡ്ജിൽ മൂന്നു‌ ദിവസം തടവിൽ പാർപ്പിച്ചു. പണം തന്നില്ലെങ്കിൽ പോക്സോ കേസിൽ പ്രതിയാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തു. യുവാവിന്റെ പക്കൽ പണമില്ലെന്ന് മനസ്സിലാക്കിയ പ്രതികൾ അയാളുടെ സഹോദരനെ ഫോണിൽ വിളിച്ച് 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.

തുടർന്ന്‌ പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു. പണം കൈക്കലാക്കിയ ശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്. യുവാവിന്റെ സഹോദരൻ വടകര പോലീസിൽ പരാതി നൽകി. പ്രതികളുടെ ഫോൺ നമ്പറും ലോഡ്ജിലെ രജിസ്‌റ്ററിലെ മേൽവിലാസവും ശേഖരിച്ച പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതി അഷറഫ് 40 കിലോ കഞ്ചാവ് കടത്തിയ കേസിൽ മൂന്നര വർഷം ശിക്ഷ കഴിഞ്ഞ്‌ അടുത്തിടെയാണ്‌ ഇറങ്ങിയത്. വടകര സിഐ പി വിനോദ്, എസ്ഐമാരായ കെ എ ഷറഫുദീൻ, കെ മനീഷ്, എൻ പി അമ്മദ്, എസ്ഐ കെ പി ഗിരീഷ്, സിപിഒ ഷിരാജ് എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...