Friday, April 26, 2024 7:53 am

നിലയ്ക്കാത്ത ഓര്‍മകളില്‍ ഇന്നും പുഞ്ചിരി നിറച്ച് മോനിഷ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിടരും മുമ്പേ കൊഴിഞ്ഞ പൂവ്. മലയാള സിനിമയുടെ തീരനഷ്ട്ടമായ സിനിമ നടി മോനിഷ ഓര്‍മയായിട്ട്‌ ഇന്നേക്ക് 30 വര്‍ഷം. മോനിഷയ്ക്ക്‌ പകരമാകാന്‍ ഇന്നേവരെ മറ്റൊരു നടിയും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. നൃത്തം , പാട്ട് , അഭിനയം തുടങ്ങി എല്ലാ മേഖലകളിലും തന്‍റേതായ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മോനിഷ. ആദ്യ സിനിമയ്ക്ക്‌ തന്നെ ഉര്‍വ്വശിപട്ടം സ്വന്തമാക്കിയ  വ്യക്തി കൂടിയാണ് മോനിഷ. സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നൊമ്പരമാണ് നടി മോനിഷയുടെ വിയോഗം. മോനിഷ അഭിനയിച്ച സിനിമകള്‍ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. അതുപോലെ അതിലെ പാട്ടുകളും. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ്  അപകടം ഉണ്ടാകുന്നതും  മോനിഷ മരിയ്ക്കുന്നതും. ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറിനെ ഇടിക്കുകയായിരുന്നു. ഡോര്‍ തുറന്ന് പുറത്തേക്ക് മോനിഷയുടെ അമ്മ തെറിച്ചു വീണു. ആ സമയത്ത് ഓടി വന്ന നാട്ടുകാരാണ് രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വെച്ചുതന്നെ മോനിഷ മരിച്ചു. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ബാംഗ്ലൂരില്‍ കൊണ്ടു പോയാണ് സംസ്‌ക്കരിച്ചത്. അപകടം നടന്ന എക്‌സറേ കവല പിന്നീട് മോനിഷ കവലയായി മാറി.

ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതമായിരുന്നു മോനിഷയുടെ ആദ്യ മലയാള ചിത്രം. നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുമ്പോള്‍ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്. പിന്നീട് ഋതുഭേതം, ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കാഴ്ചയ്ക്കപ്പുറം, വേനല്‍ക്കിനാവുകള്‍, കമലദളം, ചമ്പക്കുളം തച്ചന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട് മുന്‍നിര നായികയായി ഉയര്‍ന്നു. ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ചെപ്പടി വിദ്യ, മണിവണ്ണന്‍റെ മൂണ്‍ട്രാവതു കണ്‍ തുടങ്ങിയ ചിത്രങ്ങളിലാണ് മോനിഷ അവസാനമായി വേഷമിട്ടത്.

അമ്മയുടെ വഴിയേ നടക്കുന്ന മകള്‍ സാധാരണമാണ് ആ കാഴ്ച. എന്നാല്‍ മകളുടെ വഴിയേ നടക്കുന്ന അമ്മ ഒരു അപൂര്‍വതയും. അങ്ങനെയൊരു അപൂര്‍വതയാണ് ശ്രീദേവി ഉണ്ണി എന്ന അമ്മ. മണ്‍മറഞ്ഞിട്ടും ഈ അമ്മയില്‍ മകള്‍ജീവിക്കുന്നു. മകളായി ഞാന്‍ ജീവിക്കുന്നു എന്ന് പറയാനാണ് മോനിഷയുടെ അമ്മയ്ക്കിഷ്ടം.
മരണം എന്ന വാക്കിന് മകളെ വിട്ടുകൊടുക്കുന്നില്ല മോനിഷയുടെ അമ്മ. മകള്‍ അമ്മയില്‍ ലയിച്ച ദിനം. ഡിസംബര്‍ അഞ്ചാം തിയതിയെ അങ്ങനെയോര്‍ക്കാനാണ് മോനിഷയുടെ അമ്മയ്ക്ക് ഇഷ്ടം.

സ്വന്തം മകളുടെ വേര്‍പാടിനെ കുറിച്ച് അമ്മ പറയുന്നതിങ്ങനെ
“മോനിഷയെ ആവാഹിച്ചെടുത്താണ് എന്‍റെ ജീവിതം. അവള്‍ എന്നില്‍ ലയിച്ചിരിക്കുന്നു. എന്‍റെ ഈ ചിരിയുടെ കാരണം തന്നെ എന്‍റെ മോളാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു മോനിഷ. ചിലപ്പോഴൊക്കെ എനിക്ക്തോന്നും ഞാന്‍ അവള്‍ക്ക് വേണ്ടി ചിരിക്കുകയാണെന്ന്. ഞാനാണ് മോനിഷ.”

മോനിഷ പിച്ചവെച്ച് തുടങ്ങിയതേ നൃത്തച്ചുവടുകളോടെയായിരുന്നു. കുഞ്ഞിലേ രണ്ട് കാലും ഉയര്‍ത്തി ചാടുന്നത് കണ്ട് ബന്ധുക്കള്‍ പറയുമായിരുന്നു ഇവളൊരു നര്‍ത്തകിയാണന്ന്. പാട്ടുകേട്ടാല്‍നൃത്തം ചെയ്യുന്ന, പൂര്‍ണതയോടെ പിറന്ന കലാകാരിയായിരുന്നു മോനിഷയെന്ന് അമ്മ വിശ്വസിച്ചു. മൂന്നാം വയസില്‍ പാറ്റ്നയില്‍ ഒരു ന‍ൃത്തപരിപാടി അവതരിപ്പിക്കാന്‍ കുടുംബസമേതമാണ് ശ്രീദേവി ഉണ്ണി എത്തിയത്. മൂന്നു വയസുകാരി മോനിഷയും അച്ഛനൊപ്പം കാണികള്‍ക്കിടയിലുണ്ടായിരുന്നു.

നൃത്തം ചെയ്തത് അമ്മയാണെങ്കിലും ശ്രദ്ധാകേന്ദ്രം മകളായിരുന്നു. അതായിരുന്നു മോനിഷയുടെ ആദ്യ വേദിയും. നൃത്തം ചെയ്യുന്നതിനിടെ കാണികളുടെ ബഹളം. എനിക്ക് എന്തെങ്കിലും തെറ്റുസംഭവിച്ചിട്ടാണ് ബഹളം എന്നാണ് ആദ്യം കരുതിയത്. വേദിയുടെ വശത്തേക്ക് നോക്കിയാണ് കാണികള്‍ കയ്യടിച്ച് ഒച്ചവെയ്ക്കുന്നത്. ഇടംകണ്ണിട്ട് ഞാന്‍ നോക്കുമ്പോള്‍ വേദിക്കരികില്‍നിന്ന് മോനിഷ ഭയങ്കര ഡാന്‍സ്. മഞ്ഞപ്പട്ടുപാവടയും ചുവന്ന ബ്ലൗസുമായിരുന്നു വേഷം. നല്ല രസമായിരുന്നു ആ കാഴ്ച. ഞാന്‍ചെയ്യുന്ന പോലെ തന്നെ അവളും ചുവടുവെച്ചു. പിന്നെ ഉണ്ണിയേട്ടന്‍ ഓടിവന്ന് അകത്തേയ്ക്ക് എടുത്തുകൊണ്ടുപോയി.

മോനിഷയുടെ ആയിരക്കണക്കിന് ഫോട്ടോകളാണുള്ളത്. മോളുപോകുന്നിടത്തൊക്കെ ക്യാമറ കൊണ്ടുപോകും. എനിക്ക് അത്ര കാര്യമായിരുന്നു അവളെ. പക്ഷേ അവസാന യാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ ആ ക്യാമറ എടുത്തില്ല. മറന്നതാണ്. ഇത് ഞാന്‍ മോനിഷയോട് പറഞ്ഞു. അത് സാരമില്ലെന്നായിരുന്നു അവളുടെ മറുപടി. – അമ്മ ഓര്‍ക്കുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ വലിച്ചിഴക്കേണ്ടെന്ന് ഇപി ജയരാജൻ വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിച്ചു

0
കണ്ണൂർ : ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ തന്നെ വലിച്ചിഴക്കേണ്ടെന്ന് ഇപി...

ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

0
ഡൽഹി: ഈ വർഷം ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ...

ചരിത്ര വിജയം ഉറപ്പെന്ന് ഹൈബി ഈഡന്റെ പ്രതികരണം ; പൊന്നാനിയിൽ യുഡിഎഫിന് പൊൻ...

0
എറണാകുളം: എറണാകുളം ലോക്സഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉണ്ടാകുമെന്ന്...

ചി​ല കേ​ന്ദ്ര​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു ; ആരോപണവുമായി എം.​വി. ഗോ​വി​ന്ദ​ൻ

0
തി​രു​വ​ന​ന്ത​പു​രം: ചി​ല കേ​ന്ദ്ര​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന...