Wednesday, July 2, 2025 4:00 pm

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി ; മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങു പനി, മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ രണ്ടു പേര്‍ക്കാണ് ഇപ്പോള്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ചേലൂര്‍ രണ്ടാം ഗേറ്റിലെ അറുപത്തിരണ്ടുകാരനും നാല്‍പ്പത്തേഴുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ എട്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു

ചേലൂരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ചേലൂര്‍ സ്വദേശിനിയായ യുവതിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്ത് നിന്നായി ചത്ത കുരങ്ങിനെയും കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളില്‍ കുരങ്ങ് ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...

തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം

0
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം....

ഞങ്ങള്‍ പരിശോധന നടത്തും …പക്ഷെ സ്ഥാപനങ്ങളുടെ പേര് പറയൂല്ല …കൊന്നാലും പറയൂല്ല ;...

0
പത്തനംതിട്ട : ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഫുഡ് ആന്‍റ് സേഫ്ടിയുടെയും ആരോഗ്യ വകുപ്പിന്റെയും...

എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി

0
കോഴിക്കോട്: പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടയില്‍ എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ്...