വാഷിംഗ്ടണ്‍ : വാനരവസൂരി കാരണം പൊതുജനാരോഗ്യം അപകടത്തിലായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.ഈ വൈറസ് കൊച്ചുകുട്ടികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപുകളിലേക്ക് പടര്‍ന്നാലാണ് ഇത്തരത്തിലൊരു പ്രതിസന്ധി ഉണ്ടാവുകയെന്നും സംഘടന പറയുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ കഴിവുള്ള, കുരങ്ങുപനി വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ്. മെയ് മുതല്‍ 1,000 ത്തോളം പേര്‍ക്ക് രോഗം റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്, പക്ഷേ മരണം സംഭവിച്ചിട്ടില്ല. കുരങ്ങുപനി സാധാരണയായി കണ്ടുവരാത്ത രാജ്യങ്ങളില്‍ റിപോര്‍ട് ചെയ്യപ്പെട്ടതിന് ശേഷം ആഗോള തലത്തില്‍ മൊത്തത്തിലുള്ള പൊതുജനാരോഗ്യത്തിന് ‘മിതമായ അപകടസാധ്യത’ ഉണ്ടാക്കുമെന്ന് കഴിഞ്ഞ ആഴ്ച, ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
പതിറ്റാണ്ടുകളായി ആഫ്രികയില്‍ ആളുകളെ കൊന്നൊടുക്കുന്ന വാനരവസൂരി വൈറസിന്റെ വ്യാപനം തിരിച്ചറിയുന്നതിലും തടയുന്നതിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വത്തില്‍ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസും ആശങ്ക പ്രകടിപ്പിച്ചു.
എന്താണ് വാനരവസൂരി?
കുരങ്ങുപനി ഒരു പകര്‍ചവ്യാധിയാണ്, ഇത് സാധാരണയായി ഗുരുതരമല്ല. പടിഞ്ഞാറന്‍, മധ്യ ആഫ്രികയുടെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്നു. ഏറ്റവും അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ് പടരുന്നത്, അതിനാല്‍ ഒറ്റപ്പെട്ടു കഴിയുക, ശുചിത്വം പാലിക്കുക തുടങ്ങിയവയാണ് തടയാനുള്ള വഴികള്‍. ‘ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും യുകെ, സ്‌പെയിന്‍, പോര്‍ചുഗല്‍ എന്നിവിടങ്ങളിലാണ്. ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ട കേസുകളില്‍ ബഹുഭൂരിപക്ഷവും പ്രാഥമിക പരിചരണത്തിലൂടെയോ ലൈംഗിക ആരോഗ്യ സേവനങ്ങളിലൂടെയോ പിടിപെട്ടവയാണ്, യാത്രാകളിലൂടെ ആര്‍ക്കും വൈറസ് പിടിപെട്ടിട്ടില്ല’ ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അപകടസാധ്യത, മിതമാണോ?
കുരങ്ങ് പനിയുടെ അപകടസാധ്യത ‘മിതമാണെന്ന്’ ശനിയാഴ്ച ലോകാരോഗ്യ സംഘടന പങ്കിട്ട ഒരു വീഡിയോയില്‍ ആരോഗ്യ വിദഗ്ധന്‍ ഡോ. റോസമുണ്ട് ലൂയിസ് പറയുന്നു. രോഗവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്ക് ലൂയിസ് ഉത്തരം നല്‍കുകയും അത് നേരിയ തോതില്‍ അസുഖം ഉണ്ടാക്കുമെന്നും പറയുന്നു.
‘വൈറസ് ബാധിച്ച മിക്ക ആളുകളും ഗുരുതര രോഗബാധിതരല്ല. മുമ്ബ് റിപോര്‍ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനാല്‍ പുതിയ വ്യാപന രീതി ആശങ്കാജനകമാണ്. അതിനാല്‍ അപകടസാധ്യത എവിടെയാണെന്നും ആര്‍ക്കാണ് അപകടസാധ്യതയെന്നും തിരിച്ചറിയാന്‍ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍
സംശയാസ്പദമായതോ സ്ഥിരീകരിച്ചതോ ആയ അണുബാധയുള്ള ഒരു വ്യക്തിയെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയാനും പരിചരിക്കാനും നോക്കുന്നത് നല്ലതാണ്. മിതമായ കേസുകളിലെ ലക്ഷണങ്ങളും രോഗിയുടെ മാനസികാരോഗ്യവും നിരന്തരം നിരീക്ഷിക്കണമെന്നും പറയുന്നു. തുണികളും വീടും വൃത്തിയാക്കുമ്ബോഴും മാലിന്യം നിര്‍മാര്‍ജനം ചെയ്യുമ്ബോഴും കൂടുതല്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു.
ചര്‍മത്തിലെ എല്ലാ മുറിവുകളും ഉണങ്ങുന്നതുവരെ രോഗികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്. രോഗം സങ്കീര്‍ണമാകാന്‍ സാധ്യതയുള്ള പിഞ്ചു കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവരോ അണുബാധയുള്ളവരോ സൂക്ഷ്മ നിരീക്ഷണത്തിനും പരിചരണത്തിനുമായി ആശുപത്രിയില്‍ പ്രവേശിക്കണം. രോഗബാധിതരായ അമ്മമാരുടെ നവജാതശിശുക്കളെ നിരന്തരം നിരീക്ഷിക്കണം. കൂടാതെ ‘വൈറസ് ബാധിച്ച അമ്മ മുലയൂട്ടല്‍ നിര്‍ത്തണോ എന്നതുള്‍പെടെയുള്ള ശിശു ഭക്ഷണ രീതികള്‍ ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണം’.