ഇളമണ്ണൂരിൽ കുരങ്ങ് ശല്യം രൂക്ഷം ; കാർഷിക വിളകൾ നശിപ്പിക്കുന്നു – നാട്ടുകാർ ഭീതിയിൽ

For full experience, Download our mobile application:
Get it on Google Play

ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ പതിനാലാം വാർഡിൽ കുരങ്ങ് ശല്യം രൂക്ഷമാകുന്നു. കരിമന്തി വിഭാഗത്തിൽപ്പെട്ട കുരങ്ങാണ് പ്രദേശവാസികളെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്നത്. ഇളമണ്ണൂർ ക്ഷേത്രത്തിന് സമീപത്തെ കാടുപിടിച്ച ഭൂമിയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുരങ്ങിനെ കാണുന്നത്. തെങ്ങിലെ കരിക്കും തേങ്ങയും ഉൾപ്പെടെയുള്ള കാർഷിക വിളകൾ കുരങ്ങ് നശിപ്പിക്കുന്നുണ്ട്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള പ്രദേശം ആയതിനാൽ ആളുകൾ ഭീതിയോടെയാണ് ക്ഷേത്ര പരിസരത്തുകൂടി സഞ്ചരിക്കുന്നത്. സംഭവം വനപാലകരെ നിരവധി തവണ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കുരങ്ങിനെ കെണിവെച്ച് പിടിച്ച് സ്ഥലത്ത് നിന്ന് മാറ്റിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...