കേരള നിയമസഭയുടെ പ്രതിപക്ഷ ചീഫ് വിപ്പായി അഡ്വ. മോന്‍സ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രതിപക്ഷ ചീഫ് വിപ്പായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് നിയമസഭാ കക്ഷി സെക്രട്ടറി സ്ഥാനത്തേക്ക് പി.സി. വിഷ്ണുനാഥ് എം.എല്‍.എ യെയും  യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് അനൂപ് ജേക്കബ്ബ് എം.എല്‍.എയെയും തെരഞ്ഞെടുത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭയിലെ യു.ഡി.എഫ് എം.എല്‍.എ മാരുടെ പ്രഥമ യോഗത്തിലാണ് വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്, മുസ്ലീംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ഘടക കക്ഷി നേതാക്കളായ അനൂപ് ജേക്കബ്ബ് എം.എല്‍എ, മാണി സി കാപ്പന്‍ എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

പതിനഞ്ചാം കേരള നിയമസഭയില്‍ ക്രീയാത്മക പ്രതിപക്ഷമായി യു.ഡി.എഫ് നെ ശക്തിപ്പെടുത്താന്‍ മുഴുവന്‍ എം.എല്‍.എ മാരുടെയും ഒറ്റക്കെട്ടായ സഹകരണം ഉണ്ടാകണമെന്ന് പ്രിതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...