തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റ് അവകാശപ്പെട്ടതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കഴിഞ്ഞ തവണ മല്‍സരിച്ച പതിനഞ്ച് സീറ്റില്‍ മൂന്നെണ്ണം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മുന്നണിയുടെ ജയത്തിന് ഘടകകക്ഷികളുടെ സംരക്ഷണം അനിവാര്യമാണന്നും അതിനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനുണ്ടെന്നും മോന്‍സ് പറഞ്ഞു. പാര്‍ട്ടി നേതാവ് പി.ജെ ജോസഫ് കോവിഡ് ബാധിതനായി വിശ്രമത്തിലിരിക്കുന്നത് സീറ്റ് വിഭജന ചര്‍ച്ചകളെ ബാധിക്കില്ലെന്നും മോന്‍സ് പറഞ്ഞു.
12 സീറ്റിന് അവകാശം ; പി.ജെ. ജോസഫിന്റെ അഭാവം ബാധിക്കില്ല : മോൻസ് ജോസഫ്
RECENT NEWS
Advertisment