പീഡനക്കേസ്​ ജാമ്യഹർജികൾ കോടതിമുറിയിൽ പരിഗണിക്കണമെന്ന്​ മോൻസ​ൺ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം പീഡനക്കേസുകളിലെ ജാമ്യഹർജികള്‍ കോടതിമുറിയില്‍ നേരിട്ട്​ വാദിക്കാന്‍ അവസരം നല്‍കണമെന്ന്​ പുരാവസ്തു തട്ടിപ്പ്​ കേസ്​ പ്രതി മോന്‍സണ്‍ മാവുങ്കല്‍. ചൊവ്വാഴ്ച ഓണ്‍ലൈനില്‍ കേസ്​ പരിഗണിക്കവെയാണ്​ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്​. തുടര്‍ന്ന്​ ഹർജികള്‍ ഫെബ്രുവരി 22ന്​ പരിഗണിക്കാന്‍ ജസ്റ്റിസ്​ പി. ഗോപിനാഥ്​ മാറ്റി.

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ വന്‍ തട്ടിപ്പ്​ നടത്തിയ കേസിലടക്കം പ്രതിയായ ഇയാള്‍ ജീവനക്കാരിയുടെ മകള്‍ക്ക്​ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത്​ പീഡിപ്പിച്ചെന്നാണ്​ ഒരു പരാതി. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്​.2021 സെപ്​റ്റംബര്‍ 25ന് അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സണ്‍ രണ്ട്​ കേസിലും നല്‍കിയ ജാമ്യഹർജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ഇവ കെട്ടിച്ചമച്ചതാണെന്നും പീഡനക്കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമാണ്​ ഹർജിയിലെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...