തിരുവനന്തപുരം : സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി പരാമര്‍ശം നടത്തിയ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെതിരെ പാര്‍ട്ടിയുടെ ശാസന. രവീന്ദ്രന് പട്ടയം റദ്ദാക്കി പുതിയ പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയാണ് ശിവരാമന്‍ എതിര്‍ത്തത്. അച്ചടക്ക നടപടി എടുക്കാന്‍ തീരുമാനിച്ചത് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആണ്. അച്ചടക്കലംഘനമാണ് ശിവരാമന്‍ റവന്യൂ വകുപ്പിന് എതിരെ നടത്തിയ പ്രസ്താവന എന്ന് പാര്‍ട്ടി വിലയിരുത്തി.
നടപടി ശാസനയില്‍ ഒതുക്കിയത് സിപിഐ സമ്മേളന കാലമായതിനാലാണെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു. ശിവരാമന്‍ എതിര്‍ത്തത് അര്‍ഹര്‍ക്ക് രവീന്ദ്രന് പട്ടയം റദ്ദാക്കി പുതിയ പട്ടയം കൊടുക്കാനുള്ള തീരുമാനത്തെയാണ്. കെ.കെ ശിവരാമനു പാര്‍ട്ടി പരസ്യശാസന കഴിഞ്ഞ സെപ്റ്റംബറിലും നല്‍കിയിരുന്നു. പാര്‍ട്ടി മുഖപത്രമായ ജനയുഗം വേണ്ടത്ര പ്രാധാന്യം ശ്രീനാരായണ ഗുരു ജയന്തിക്ക് നല്‍കിയില്ലെന്ന് ആരോപണം ഉന്നയിച്ചതിനായിരുന്നു നടപടി.





























