Friday, April 26, 2024 10:04 am

മോന്‍സന്‍ മാവുങ്കല്‍ കേസ് : ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ചിന്‍റെ ക്ളീന്‍ ചിറ്റ് – ‘തെളിവില്ല ‘

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോന്‍സന്‍ മാവുങ്കിലന്‍റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളില്‍ ഐജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണ്. പോലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥര്‍ മോന്‍സനുമായി അടുപ്പം പുലര്‍ത്തി.

ക്രൈംബ്രാഞ്ച് മുന്‍ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോന്‍സനുമായി വലിയ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല. അതിനാലാണ് സസ്പെന്‍ഷനും വകുപ്പുതല അന്വേഷണവും തുടരുന്നത്. മോന്‍സന്‍റെ കൊച്ചിയിലെ വീട്ടില്‍ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന് കൈമാറിയത്. സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇൻഡ്യ മുന്നണി ആണ് ബിജെപിക്ക് ബദലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
കൊച്ചി : ഇൻഡ്യ മുന്നണി ആണ് ബിജെപിക്ക് ബദലെന്ന് സിപിഐ സംസ്ഥാന...

കേരളത്തില്‍ ഇത്തവണ 20 സീറ്റും നേടും ; മുല്ലപ്പള്ളി രാമചന്ദ്രന്‍

0
കോഴിക്കോട്: കേരളത്തില്‍ യുഡിഎഫ് ഇത്തവണ 20ല്‍ 20 സീറ്റും നേടുമെന്ന് കോണ്‍ഗ്രസ്...

ജയരാജനും മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ട് ജനം ചർച്ച ചെയ്യട്ടെയെന്ന് ഇ...

0
മലപ്പുറം : ഇ പി ജയരാജനും അവരുടെ മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ...

ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല – എംവി ഗോവിന്ദൻ

0
തളിപ്പറമ്പ് : ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേലയാണെന്നും...