ഗോവിന്ദ് പദ്മസൂര്യ ആസാദി കാ അമൃത് മഹോത്സവ് ബ്രാന്‍ഡ് അമ്പാസിഡര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാംപയിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത സാംസ്‌കാരിക ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ മലയാളി താരം ഗോവിന്ദ് പദ്മസൂര്യയും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം 75 ബ്രാന്‍ഡ് അംബാസഡര്‍മാരെ തെരഞ്ഞെടുത്തത്. യുവ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വമെന്ന നിലയിലാണ് ഗോവിന്ദ് പദ്മസൂര്യയെ അംബാസിഡറായി തെരഞ്ഞെടുത്തത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഗോവിന്ദ് പദ്മസൂര്യ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

രാജ്യത്തിന്റെ 75 ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാംപയിനിന്റെ ഭാഗമായി ഇപ്പോള്‍ രാജ്യത്തുടനീളം നടക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളില്‍ യുവതലമുറയെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡ് അംബാസഡര്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നത്. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയും ഇതിനോടകം തന്നെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിയിട്ടുണ്ട്. ഇത്തരത്തില്‍ ഭാവിയിലും ഭാരതീയ പൈതൃകം, സംസ്‌കാരം എന്നിവയുടെ പ്രചാരണത്തിനും ബ്രാന്‍ഡ് അംബാസഡര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. ഗോവിന്ദ് പദ്മസൂര്യയെ കൂടാതെ കേരളത്തില്‍ നിന്നും ജോസ് അന്നംകുട്ടി ജോസ്, അപര്‍ണ തോമസ് എന്നിവരെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...