ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തികേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായി പരാതി. നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഹണി ട്രാപ്പില്‍പ്പെടുത്തുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ രണ്ടാം പ്രതിയായിരുന്നു മോന്‍സണ്‍. കേസില്‍ മോന്‍സന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്.

നഗ്‌നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മോന്‍സന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിന്‍വലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടര്‍ന്നു.

പോലീസില്‍ നല്‍കിയ പരാതികള്‍ അപ്പപ്പോള്‍ മോന്‍സന് ലഭിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. ആലുപ്പുഴയിലെ ശരത്തിനെതിരായ ബലാത്സംഗം പരാതി പിന്‍വലിക്കാനായിരുന്നു മോന്‍സന്റെ ഭീഷണി. മോന്‍സന്‍ മാവുങ്കലിന്റെ ബിസിനസ് പങ്കാളിയാണ് ശരത്തിന്റെ കുടുംബം. മോന്‍സന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച്‌ അട്ടിമറിച്ചെന്നും പരാതിക്കാരി പറഞ്ഞു.

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത് വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...