കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആരോഗ്യ പ്രവർത്തകർ വൈറ്റ് ഹൗസിൽ എത്തിയ ശേഷമാണ് ഫൈസർ വാക്സിന്റെ ബൂസ്റ്റർ ഷോട്ട് ബൈഡന് നൽകിയത്. അമേരിക്കയിലെ പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ പ്രകാരം 65 വയസ്സ് പിന്നിട്ടവർക്ക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ കുത്തിവെപ്പായ ബൂസ്റ്റർ ഷോട്ട് നൽകാൻ തീരുമാനിച്ചിരുന്നു.

തന്നെ കണ്ടാൽ തോന്നില്ലെങ്കിലും തനിക്ക് 65 വയസ്സ് കഴിഞ്ഞെന്ന് ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരിൽ ഒരാളായ ബൈഡന് ഇപ്പോൾ 78 വയസ്സാണ് പ്രായം. 65 വയസ്സ് പിന്നിട്ടവർക്ക് പുറമെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനമായിരുന്നു.

ഇപ്പോഴും വലിയൊരു വിഭാഗം അമേരിക്കക്കാർ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു. ഇത്തരക്കാർ മാരകമായ ഡെൽറ്റ വൈറസിനെ രാജ്യം മുഴുവൻ വ്യാപിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ജനസംഖ്യയുടെ 77 ശതമാനം വരുന്ന ജനങ്ങൾ വാക്സിൻ സ്വീകരിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാൻ അത് മതിയാകില്ലെന്നും ബൈഡൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...