മോൻസൺ മാവുങ്കൽ ബന്ധം ; അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നുവെന്ന് ഹൈബി ഈഡൻ – മാനനഷ്ടക്കേസ് നൽകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോൻസൺ മാവുങ്കലിന്റെ കേസിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവും എംപി യുമായ ഹൈബി ഈഡൻ. പ്രവാസി മലയാളി ഫെഡറേഷൻ  ഭാരവാഹികൾ ക്ഷണിച്ചത് അനുസരിച്ചാണ് മോൻസന്റെ വീട് സന്ദർശിച്ചത്. അന്നാണ് ആദ്യമായും അവസാനമായും മോൻസനെ കണ്ടത്. താൻ മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണം.

കേസിൽ തന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകും. തന്നെക്കുറിച്ചു പരാതിക്കാർ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. കേസ് അട്ടിമറിക്കാൻ പോലീസും കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡൻ കൊച്ചിയിൽ പറഞ്ഞു.

കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെ മുതിർന്ന പല കോൺ​ഗ്രസ് നേതാക്കൾക്കും മോൻസണുമായി അടുത്ത ബന്ധം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. കെ.സുധാകരനാകട്ടെ മോൻസണിൽ നിന്ന് ചികിൽസയും തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഹൈബി ഈഡൻ എംപി രംഗത്തെത്തിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...