ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത് പലപ്പോഴും മഴക്കാലത്താണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. മഴക്കാലത്തെ തണുപ്പും കാറ്റും ഈര്‍പ്പവും എല്ലാം പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിൡഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത് ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ പലപ്പോഴും അത് അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. വൈറല്‍ അണുബാധകള്‍ ഇവരെ വിടാതെ പിന്തുടരും എന്നതാണ് സത്യം. വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ശ്വാസകോശത്തെ ബാധിക്കുന്നു. മഴക്കാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പതിവാണ്. എന്നാല്‍ അതിന്റെ ഫലമായി നിങ്ങളുടെ ആരോഗ്യം വളരെയധികം പ്രതിസന്ധിയിലേക്ക് എത്തുന്നു. ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കുക എന്നതിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എപ്പോഴും മഴക്കാലത്ത് ശ്വാസകോശ ആരോഗ്യത്തിന് വേണ്ടിയാണ്. പലപ്പോഴും ശ്വാസം മുട്ടല്‍, ശ്വാസകോശ അണുബാധകള്‍ വര്‍ദ്ധിക്കുന്ന സമയമാണ് മഴക്കാലം എന്നത് കൊണ്ട് തന്നെ അല്‍പം കരുതിയിരിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.
സമീകൃതാഹാരം കഴിക്കുക
എന്ത് തന്നെയായാലും സമീകൃതാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഭക്ഷണം നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടുന്നു. ഇത് ശ്വാസകോശ അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ധാന്യങ്ങള്‍, പ്രോട്ടീന്‍, തുടങ്ങിയവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് സഹായകമാവുന്നു.
വ്യക്തിശുചിത്വം പാലിക്കുക
മഴക്കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം പാലിക്കുക എന്നത്. അതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അണുബാധയെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. എപ്പോഴും ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും കൊതുകും ഈച്ചയും പെറ്റുപെരുകാതെ സംരക്ഷിക്കുകയും ചെയ്യുക. അതിന് വേണ്ടി നിങ്ങള്‍ക്ക് ആന്റി ബാക്ടീരിയല്‍ ഷവര്‍ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്.
ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. മഴക്കാലമാണെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി നിങ്ങള്‍ക്ക് മഴക്കാലത്ത് ഔഷധച്ചായകള്‍, സൂപ്പ് എന്നിവ കഴിക്കാവുന്നതാണ്. ധാരാളം ദ്രാവകങ്ങള്‍ എപ്പോഴും കുടിക്കുന്നതിന് ശ്രദ്ധിക്കാം. ദിവസവും 2-3 ലിറ്റര്‍ വെള്ളമെങ്കിലും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന തരത്തിലുള്ള പാനീയങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.
മാസ്‌ക് ധരിക്കുക
നിങ്ങള്‍ ശ്വാസകോശ സംബന്ധമോ അല്ലെങ്കില്‍ ശ്വസനസംബന്ധമോ ആയ പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണെങ്കില്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവരില്‍ പലപ്പോഴും പെട്ടെന്നാണ് രോഗാവസ്ഥകള്‍ പിടി കൂടുന്നത്. അത് മാത്രമല്ല നിങ്ങള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒരു ടിഷ്യു അല്ലെങ്കില്‍ മാസ്‌ക് ഉപയോഗിച്ച് വായും മൂക്കും മൂടുന്നതിന് ശ്രദ്ധിക്കണം. ജലദോഷമോ ചുമയോ പോലുള്ള പകര്‍ച്ചവ്യാധികള്‍ ഉള്ളവരില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
നിങ്ങളുടെ കൈകള്‍ കഴുകുക
മഴക്കാലമാണെന്ന് കരുതി കൈകള്‍ കഴുകാതെ ഇരിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. നിങ്ങള്‍ ഇടക്കിടെ കൈകള്‍ കഴുകുന്നതിന് ശ്രദ്ധിക്കുക.. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പകരുന്നത് തടയുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് 20 സെക്കന്റ് എങ്കിലും കൈകള്‍ വൃത്തിയായി കഴുകുക എന്നത്. രോഗാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഹാന്‍ഡ് സോപ്പ് ഉപയോഗിക്കുന്നതിനോ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ ശ്രദ്ധിക്കണം.
എപ്പോഴും തൊടുന്നത് ഒഴിവാക്കുക
പലപ്പോഴും ഇടക്കിടക്ക് മുഖത്ത് തൊടുന്നതും വായ, മൂക്ക്, കണ്ണ് എന്നീ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും ഒഴിവാക്കുക. ഇടക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മുഖത്തിന്റെ ആരോഗ്യമല്ല ഇവിടെ ഇല്ലാതാവുന്നത് പലപ്പോഴും ശ്വാസകോശത്തിന്റെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ മഴക്കാലത്തെ പ്രതിരോധിക്കുന്നതിനും ശ്വാസകോശ ആരോഗ്യത്തിന് വേണ്ടിയും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.