മാസപ്പടി കേസ് : കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നൽകിയ ഹർജി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും ,വീണയും, മുഹമ്മദ് റിയാസുമടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയിൽ സിഎംആർഎൽ കമ്പനിയക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നുമാണ് വാദം. അപ്പീൽ നിൽക്കില്ലെന്നും വിജിലൻസിന്‍റെ ഭാഗം. നിലവിൽ പിണറായി അടക്കമുള്ളവർക്കെതിരെ കേസ് എടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. റിയാസിന്‍റെ സുഹൃത്തുകളായ വാരിഷ്, ഷൈജൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളാണ് നടന്നതെന്നാണ് എഫ്‌ഐആറിലെ വിവരങ്ങൾ.

അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഷ്യാനെറ്റ് ന്യൂസിന് ലഭിച്ച എഫ്‌ഐആർ പകർപ്പിൽ പറയുന്നു. പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

പ്രായപൂര്‍ത്തിയാകാത്ത 2 കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം ; യുവാവിന് അഞ്ച് വര്‍ഷവും രണ്ട് മാസവും...

0
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് തടവും...

ചാലക്കുടി കൊരട്ടി പള്ളിയിൽ വെച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന പാദസരം മോഷ്ടിച്ച യുവതി പിടിയിൽ

0
തൃശൂർ : ചാലക്കുടി കൊരട്ടി പള്ളിയിൽ വെച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന...

ഇടപ്പള്ളി ​ഗണപതി ക്ഷേത്രത്തിൽനിന്ന് വി​ഗ്രഹം കവർന്ന കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ...

0
കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി...