ഇന്ത്യ സഖ്യത്തിന്‍റെ സുപ്രീം കോടതിയിലേക്കുള്ള പ്രതിഷേധം വിജയിപ്പിച്ചതില്‍ നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യസഖ്യം പ്രതിഷേധ റാലി വിജയിപ്പിച്ചതിൽ നന്ദി പറഞ്ഞ് രാഹുൽഗാന്ധി. പോരാട്ടം തുടരുമെന്നും എല്ലാ പ്രതിഷേധങ്ങളും ഒന്നെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ കൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരന്നിരുന്നു. നേതാക്കൾക്കൊപ്പം ആയിരക്കണക്കിന് പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തി. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമായിരുന്നു. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ – ജാതി – മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്.

സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങൾക്ക് നേരെ പൊലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം : സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്

0
എറണാകുളം : നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, മദ്യപിച്ച്...

മിനികൂപ്പർ അപകടം : റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌...

0
കാക്കനാട് : നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്...

ഒക്ടോബർ 15 മുതൽ രണ്ടായിരം രൂപയ്ക്ക് മുകളിൽ യുപിഐ പേമന്റുകൾ സ്വീകരിക്കില്ല ; പ്രതിഷേധവുമായി...

0
കൊച്ചി : ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും, റസ്റ്ററന്റുകളിലും 2000...

ശബരിമല ഇടത്താവളങ്ങൾക്കും നിയന്ത്രണം ; സൗകര്യമില്ലെങ്കിൽ അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

0
എറണാകുളം: ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്...