Thursday, July 3, 2025 9:56 pm

മല്ലപ്പള്ളി ടൗണിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് മാസങ്ങൾ ; റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടി കാൽനടയാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ടൗണിലും സമീപത്തും കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ വരച്ചിരുന്ന സിബ്രാലൈനുകൾ മാഞ്ഞതോടെ കാൽ നടയാത്രക്കാർ അപകടഭീതിയിലാണ്. വാഹനങ്ങളുടെ മരണപ്പാച്ചിലും കൂടിയതോടെ റോഡിന്റെ ഇരുവശങ്ങളിൽ നിന്നും റോഡ് മുറിച്ച് കടക്കേണ്ട യാത്രക്കാർ അനുഭവിക്കുന്നത് ഏറെ ദുരിതമാണ്. കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകൾക്കു സമീപത്തും സെൻട്രൽ ജംഗ്ഷനിലും ഉണ്ടായിരുന്ന സീബ്രാ ലൈനുകൾ പൂർണ്ണമായും മാഞ്ഞ് ഇല്ലാതായിരിക്കുകയാണ്.

യാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോൾ ഡ്രൈവർമാർ വാഹനം നിർത്താറുമില്ല. എന്നാൽ വരകൾ മാഞ്ഞതു മൂലം ഡ്രൈവർമാർക്ക് കാണാൻ സാധിക്കുന്നില്ല എന്നാണ് ഇവർ പറയുന്ന കാരണം. വാഹനങ്ങൾ തുടർച്ചയായി നിർത്താതെ തലങ്ങും വിലങ്ങും പായുന്നതിനാൽ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കണമെങ്കിൽ ഏറെ നേരം കാത്തുനിൽക്കേണ്ടിവരും. സ്കൂൾ വിദ്യാർഥികളും അപകടഭീതിയിലാണ് റോഡ് മുറിച്ച് കടക്കുന്നത്. കോട്ടയം റോഡിലെ ഇരുവശങ്ങളിലുമുള്ള അനധികൃത വാഹന പാർക്കിങ്ങു കാരണം കാൽനടയാത്രക്കാരിൽ ഏറെയും റോഡിലേക്ക് ഇറങ്ങിയാണ് സഞ്ചരിക്കുന്നത് ഇതും അപകടത്തിന് കാരണമാകുകയാണ്.

ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുകയാണ്. മുന്നറിയിപ്പ് ബോർഡുകൾ ആവശ്യാനുസരണമില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സ്ഥല പരിചയമില്ലാത്തവർ വൺവേ തെറ്റിച്ച് പോകുന്നതും പതിവാണ്. കാൽ നടയാത്രക്കാർക്ക് ഉപയോഗപ്രദമാകേണ്ട സീബ്രാ ലൈനുകള്‍ വരയ്ക്കാൻ അധികൃതർക്ക് എന്താണ് മടിയെന്നാണ് യാത്രക്കാരുടെ ചോദ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...