പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങള്‍ ; അങ്കണവാടി ജീവനക്കാർ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി വർക്കർ, ഹെൽപ്പർമാർക്ക് പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. ഇതോടെ മരുന്നിനു പോലും വകയില്ലാതായ പലരും ലോട്ടറി കച്ചവടത്തിനും വീട്ടുജോലികൾക്കും തൊഴിലുറപ്പ് ജോലികൾക്കും പോവുകയാണ്. ജീവിത സായാഹ്നത്തിൽ രോഗത്താലും പ്രായാധിക്യത്താലും വിഷമിക്കുന്ന പതിനായിരങ്ങളാണ് മരുന്നിനും നിത്യച്ചെലവിനും വകയില്ലാതെ വലയുന്നത്. 1992 ൽ രൂപീകരിച്ച കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ സ്വരൂപിച്ചിട്ടുള്ള തുക ഉപയോഗിച്ചാണ് പെൻഷൻ വിതരണം ചെയ്യുന്നത്. അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിൽ 10 വർഷമോ അതിൽ കൂടുതലോ ജോലി ചെയ്തവരും ക്ഷേമനിധിയിൽ അംഗത്വമുള്ളവരും ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിൽ മുടക്കം വരുത്താത്തവരുമായ ജീവനക്കാർക്ക് 62 വയസ് തികയുന്ന തീയതി മുതലാണ് പെൻഷൻ ലഭിക്കുന്നത്.

വർക്കർമാർക്ക് 2500 രൂപയും ഹെൽപ്പർമാർക്ക് 1500 രൂപയുമാണ് പെൻഷൻ തുക. 2010 ആഗസ്റ്രിലാണ് അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് 33,155 അംഗൻവാടികളാണുള്ളത്. വർക്കറും, ഹെൽപ്പറും ആയി 66,310 ജീവനക്കാരും. വർക്കറിൽ നിന്ന് 500 രൂപയും ഹെൽപ്പറിൽ നിന്ന് 250 രൂപയും ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കുന്നുണ്ട്. 35 വർഷത്തിലധികമായ ജോലി ചെയ്തതിനുശേഷം 62 വയസ്സിൽ വിരമിച്ചവർക്ക് തുടർന്നുള്ള മാസം മുതൽ മറ്റ് ജോലികൾ തേടി പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇവരിൽ പലരും ജീവിതശൈലി രോഗങ്ങളുടെ പിടിയിലുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...