മൂലമറ്റം സെന്‍റ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം 6 ന്

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 5 , 6 തീയതികളിൽ നടക്കും. 5 ന് രാവിലെ 10 ന് കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ. തോമസ് താന്നിമലയിൽ അധ്യക്ഷത വഹിയ്ക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, സിസ്റ്റർ ബെൻസി എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് കലാവിരുന്ന്. 6 ന് ഉച്ച കഴിഞ്ഞ് 1.30 മുതൽ സംഗീത – നൃത്ത അരങ്ങേറ്റം. 3 ന് ജൂബിലി സമാപന സമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ജൂബിലി സ്മാരക പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും ഡീൻ കുര്യാക്കോസ് എം.പി ജൂബിലി സന്ദേശം നൽകി കൊടിമരം ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ.കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും.

സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമലയുടെ ഫോട്ടോ അനാച്ഛാദനവും സന്ദേശവും കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ നടത്തും. എ ഡി എം ഷൈജു പി ജേക്കബ് ജാലകം പത്രപ്രകാശനവും ജേതാക്കളെ ആദരിക്കലും നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എസ് വിനോദ്, വാർഡ് മെംബർ ഉഷ ഗോപിനാഥ്, എ.ഇ ഒ ആഷിമോൾ കുര്യാച്ചൻ, എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്ലാക്കൽ, എസ് എ ബി എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന ഞാറക്കാട്ടിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട്, പി.റ്റി .എ പ്രസിഡൻറ് സിനോയി താന്നിക്കൽ, എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി എന്നിവർ പ്രസംഗിക്കും. സ്കൂൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരുടെ പിൻതലമുറയെയും മുൻ പി.റ്റി.എ പ്രസിഡൻ്റുമാരെയും ചടങ്ങിൽ ആദരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...