പ​ട്ടാ​പ്പ​ക​ല്‍ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ : പ​ട്ടാ​പ്പ​ക​ല്‍ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. അ​ക്ര​മ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന 17 വ​യ​സു​കാ​ര​നാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. മു​ഖ്യ പ്ര​തി ബേ​സി​ലി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊര്‍ജിതമാക്കി. പ​ണ്ടി​രി​മ​ല ത​ടി​ല​കു​ടി​പാ​റ​യി​ല്‍ അ​ഖി​ല്‍ (19) നെ​യാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ആ​ര​ക്കു​ഴ റോ​ഡി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍​നി​ന്നു മാ​സ്ക് വാ​ങ്ങി അ​ഖി​ലും സു​ഹൃ​ത്തും തി​രി​കെ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ബൈ​ക്കി​ല്‍ എ​ത്തി​യ ര​ണ്ടം​ഗ സം​ഘം കൈ​ക്കും ത​ല​യ്ക്കും വെ​ട്ടു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ അ​ഖി​ലി​ന്റെ  നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​കൂ​ടി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. ക​റു​ക​ടം ഞാ​ഞ്ഞൂ​ല്‍ കോളനിയി​ല്‍ ബേ​സി​ല്‍ എ​ല്‍​ദോ​യും മ​റ്റൊ​രാ​ളു​മാ​ണ് ത​ന്നെ വെ​ട്ടി​യ​തെ​ന്ന് അ​ഖി​ല്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്‍​ദോ​യു​ടെ സ​ഹോ​ദ​രി​യു​മാ​യി അ​ഖി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​താ​ണ് അ​ക്ര​മ​ത്തി​ന്റെ  കാ​ര​ണം. സ​ഹോ​ദ​ര​ന്‍ ആക്ര​മി​ക്കാ​ന്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വ​രു​ന്നു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി അ​ഖി​ലി​നെ വി​ളി​ച്ച​റി​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പറഞ്ഞു.

പ​രി​ക്കേ​റ്റ അ​ഖി​ലി​നെ ആ​ദ്യം മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ബേ​സി​ലി​നെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​യ അ​റി​വ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...