മൂന്ന് മാസമായി ഒരു ഹെൽമറ്റ് പെറ്റിക്കേസ് പോലും ഇല്ലാത്ത പോലീസ് സ്റ്റേഷന്‍ ഏതാണെന്ന് അറിയാമോ ?

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ഹെൽമെറ്റ് വെയ്ക്കാത്തതിന് പെറ്റിക്കേസ് എടുക്കാൻ ആളെ തപ്പി മൂഴിയാർ സ്റ്റേഷനിലെ പോലീസുകാർ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. 3 മാസമായി ഹെൽമറ്റ് പെറ്റിക്കേസ് ഇല്ലാത്ത പോലീസ് സ്റ്റേഷൻ ഏതെന്നു ചോദ്യത്തിന് ഉത്തരം മൂഴിയാർ എന്നാണ്. ആങ്ങമൂഴിയിൽ എത്തിയാൽ നേരിൽ കണ്ട് വിശ്വസിക്കാം. ഹെൽമറ്റ് വെയ്ക്കാത്ത ഒരാളെ പോലും റോഡിൽ കാണാൻ കിട്ടില്ല. ഇരുചക്ര യാത്രക്കാർ ഒട്ടേറെയുള്ള ഗ്രാമ പ്രദേശമാണ് ആങ്ങമൂഴി.

ഗവിയിലേക്കുള്ള കവാടവും ഇവിടെയാണ്. മിക്ക ദിവസവും ഇൻസ്പെക്ടർ കെ.എസ്.ഗോപകുമാർ, എസ്ഐ വി.എസ്.കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് റോന്ത് ചുറ്റും. പ്ലാപ്പള്ളി മുതൽ സീതത്തോട് കൊച്ചുകോയിക്കൽ പാലവും തുടർന്ന് ഗവിയും സ്റ്റേഷൻ പരിധിയിലാണ്. 1500 കുടുംബങ്ങളുണ്ട് ഇവിടെ.

ഹെൽമറ്റ് നിയമം കർശനമായി പാലിക്കാൻ ആദ്യം തുടങ്ങിയതും സ്റ്റേഷൻ പരിധിയിലെ ആങ്ങമൂഴി നിവാസികളാണ്. ഇവിടെ ഇരുചക്ര യാത്രക്കാർക്ക് ഒന്നിലധികം തവണ ബോധവൽക്കരണം നൽകി. മിക്കവരും നല്ല സഹകരണമായിരുന്നെന്ന് സിഐ പറയുന്നു. ഇതൊന്നും അംഗീകരിക്കാത്തവർക്ക് മൊബൈൽ ഫോണുകളിൽ പെറ്റി രസീതുകൾ ഒന്നിന് പിന്നാലെ എത്തിയതോടെ അവരും നിയമത്തിന് വഴങ്ങി.

പെറ്റിക്കേസിനായി ആരേയും വഴിയിൽ തടഞ്ഞ് നിർത്തുന്ന പതിവും ഇവിടെയില്ല. ഇ–പോസ് യന്ത്രത്തിലെയും പോലീസ് വാഹനത്തിലെയും ക്യാമറ കണ്ണുകളിലൂടെ നിയമ ലംഘകരെ കണ്ടെത്തി മിനിറ്റുകൾക്കകം പെറ്റി ഫൈൻ തുക അവരവരുടെ ഫോണിൽ വരാൻ തുടങ്ങിയതോടെ ഹെൽമറ്റ് വെയ്ക്കാതെ നിരത്തിൽ ഇറങ്ങുന്ന ഇരുചക്ര വാഹന യാത്രക്കാർ അപൂർവ കാഴ്ചയായി മാറി.

വാഹനങ്ങൾ തടഞ്ഞ് നിർത്തിയുള്ള പരിശോധന സമയത്ത് സ്വാധീനം ഉപയോഗിച്ച് പലരും വഴുതിപ്പോകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പുതിയ സംവിധാനങ്ങളിലൂടെ പെറ്റി ഒഴിവാക്കിത്തരണമെന്ന് ആവശ്യവും പറഞ്ഞ് ആരും സമീപിക്കാറില്ലെന്ന് പോലീസ് പറയുന്നു. ‘സീറോ ഹെൽമറ്റ് പെറ്റിക്കേസ്’ മൂഴിയാർ പോലീസിന്‍റെ പുതുവർഷ ടാർജറ്റും ഇതുതന്നെ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...